ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   
 848 അശ്വമേധം
സച്ചിദാത്മകശൌരേസർവ്വലോകാരാദ്ധ്യനാ
മച്ച്യുതാനന്ദേത്യാദിതല്പുണ്യനാമങ്ങളെ
ഉച്ചരിച്ചീടുംമഹാശബ്ദവുംമനക്കാമ്പി
ലുച്ചസന്തോഷംതേടുംബഭ്രുവാഹനസൈന്യം
തത്തിനിന്നേറെക്കളിച്ചാർത്തീടുംപ്രണാദവു
മൊത്തിടഞ്ഞിടതിങ്ങിപ്പൊങ്ങിവിങ്ങീടുംവിധൌ
വിഷ്ഫുരിച്ചീടുംബാണംക്ഷീണംവിട്ടിരച്ചെരി
ഞ്ഞുൽസ്ഫുലിംഗൌഘംചൊരിഞ്ഞുഗ്രമായണഞ്ഞുടൻ
ചില്പുമാനുടെസുഹൃത്തായപാർത്ഥന്റെഗളം
കെല്പുകൂടിടുംമുനകൊണ്ടിരിഞ്ഞിതുചിത്രം
കഷ്ടമേകഷ്ടംകഷ്ടമെന്നുകാണികളേറ്റം
സ്പഷ്ടമേപൊങ്ങുംശബ്ദംതൂകിനാരതിന്മദ്ധ്യേ
രത്നകുണ്ഡലമൌലിരമ്യമായീടുംശീർഷം
പ്രത്നപൂരുഷകൃഷ്ണരാമേതിനാമങ്ങളെ
ചൊല്ലിക്കൊണ്ടുയർന്നങ്ങുനിന്നുവീണിതുപാരിൽ
ചൊല്ലൊക്കുമാദിത്യേന്ദുബിംബസന്നിഭംശുഭം
തൽക്കബന്ധവുംനൃത്തംചെയ്തടൽക്കളത്തിങ്ക
ലർക്കപൌത്രന്റെശവോപാന്തികേപതിച്ചിതു
തത്രകാർത്തികമാസേസൌമ്യവാരത്തോടൊത്തോ
രുത്രനക്ഷത്രേഹരിവാസരേനിശാമുഖേ
ഛിന്നശീർഷമായ് വീണുഭൂമിയിൽചമഞ്ഞുള്ള
സുന്ദരംനരന്നുള്ളദിവ്യമാംകളേബരം
കർണ്ണജന്റെയുംപൃഥാനന്ദനന്റേയുംമഹീ
മണ്ഡലേമുറിഞ്ഞുവീണുള്ള മസ്തകങ്ങളെ
സൽക്കൃപായൂതന്മാരായുള്ളവർകണ്ടിട്ടുര
ണ്ടർക്കബിംബങ്ങൾതാനെന്നുൾത്താരിലോർത്തീടിനാർ
ഇത്തരംമന്ദാകിനീശസ്തനാംകിരീടിയെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/338&oldid=160893" എന്ന താളിൽനിന്ന് ശേഖരിച്ചത്