ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 850 അശ്വമേധം
നിർണ്ണയംകൊണ്ടിങ്ങുവന്നീടുമേനയംപൂണ്ട
കണ്ണനുള്ളോരുകണ്ണിലുണ്ണിയാംപ്രാണേശനെ
കണ്ണുകൊണ്ടേറ്റംനുകുർന്നീടാമെന്തിതില്പര
മെണ്ണുകിൽകുറവല്ലെൻപുണ്യവൈഭവംചിത്രം
സൽഗുണംതികഞ്ഞുള്ളഫൽഗുനൻമനോരമൻ
മൽഗുരുവ്രതക്രിയാസാഫല്യകർത്താവിപ്പോൾ
ഒക്കുമാറെന്നെരമിപ്പിച്ചുസന്തോഷിപ്പിയ്ക്കു
മുൾക്കുതുഹലംകലർന്നൊട്ടുമേകില്ലില്ലമേ
ചിത്തദേശത്തിൽചിരംതങ്ങളിൽപിരിഞ്ഞുള്ളോ
രത്തലുംശമിയ്ക്കുമീസംഗമോത്സവേദൃഢം
ഭക്തിയുള്ളോരുഭർത്തൃശ്രുഷകൊണ്ടീജന്മ
ശുദ്ധിയുംവന്നീടുമിങ്ങിത്യാദികാമത്തോടെ
മുഗ്ദ്ധയാമുലൂപിയോടൊന്നിച്ചുവേണ്ടുംവണ്ണ
മുത്തമാംഗിയാമവളംഗസംസ്താരംചെയ്തു
മെല്ലവെവാർകുന്തളംചിക്കിമെച്ചത്തിൽകെട്ടി
മുല്ലമാലതീമലർമാലികാകുലംകൂടി
ശിക്ഷയാകുറിക്കൂട്ടുകൊണ്ടനൽകുറിയിട്ടു
യക്ഷകീദ്രുമംകൊണ്ടുമിന്നുന്നപൊട്ടുംതൊട്ടു
ചിത്രമായീടുംവണ്ണംഗണ്ഡമണ്ഡലങ്ങളിൽ
പത്തിലേഖയുംമൃഗനാഭികൊണ്ടണിഞ്ഞവൾ
സ്നിഗ്ദ്ധയായ്മിന്നുംമഷികൊണ്ടുകാർമിഴിരണ്ടും
വ്യക്തമാംവണ്ണമെഴുതീടിനാൾമോദത്തോടെ
കൊങ്കരണ്ടിലുംനല്ലകുങ്കുമപ്പൊടിചാർത്തി
തങ്കഴുത്തിങ്കൽതങ്കമാലികാഹാരങ്ങളും
കങ്കണാഞ്ചിതകാഞ്ചികർണ്ണഭൂഷണങ്ങളും
പങ്കമെന്നിയെവിളങ്ങുന്നമഞ്ജീരങ്ങളും
പുഷ്ടാഭമാകുംമണിഞാത്തിട്ടുമൂക്കത്തിയും
പിഷ്ടാതഗന്ധംചേർന്നുള്ളുത്തമാംബരങ്ങളും
വർണ്ണനീയമാമംഗംതോമാചേർത്തണിഞ്ഞിട്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/340&oldid=160896" എന്ന താളിൽനിന്ന് ശേഖരിച്ചത്