ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

            കിളിപ്പാട്ട് 855
ളുൾക്കനംവെടിഞ്ഞുകാട്ടുന്നമട്ടിതുതന്നോ
മംഗളംവളർന്നുള്ളവീരമാതാക്കന്മാരാം
നിങ്ങളെന്തിനുഹന്തനിഷ് കൃപംകേണീടുന്നു
ഒന്നിനുംനമുക്കില്ലഹാനിയെന്നറിഞ്ഞിനി
യ്ക്കുന്നതോദയംവരാനുള്ളനുഗ്രഹംനൾകി
നന്ദിയേവർക്കുംവരുംവണ്ണമാശ്വസിയ്ക്കേണം
മന്ദിരത്തിങ്കൽസുഖത്തോടുമായ് വസിയ്ക്കേണം
കണ്ഠഭാവംവിട്ടേറ്റുദേഹംസംസ്കരിച്ചാലും
കണ്ഠസൂത്രവുംതാടങ്കാദിയുംധരിച്ചാലും
ഭദ്രമല്ലീവേഷമെന്നിത്തരംവിഷംപോലെ
പുത്രഭാഷണംമഹാദുസ്സഹംകേൾക്കായപ്പോൾ
വന്നകോപത്തിൻബലംകൊണ്ടുതാനെഴുന്നേറ്റു
മുന്നിലങ്ങിരുന്നുപെറ്റമ്മയായീടുംദേവീ
ചുണ്ടതുംകടിച്ചുദുഷ് പ്രേക്ഷ്യമാംഭാവത്തോടും
ചുണ്ടതൻപൂവിട്ടപോലുള്ളലോചനങ്ങളെ
നിശ്ചലംമിഴിച്ചൊരുരൂക്ഷവീക്ഷണംചയ്തു
നിശ്വസിച്ചുടനശ്രുമിശ്രമാംമുഖത്തോടും
നിഷ് കൃപംസ്വപുത്രനോടോതീനാളെടനീച
നിഷ് കൃതിക്രിയനീങ്ങുംപാപംചെയ്തൊരുമൂഢ
ദുർന്നയംപെരുത്തുള്ളദുർബ്ബുദ്ധിയാകുന്നനീ
നന്നയത്നംചെയ്തൊരുനന്മയെസമ്പാദിച്ചു
വന്നിതൊഞെളിഞ്ഞിങ്ങുവന്ദ്യനാംപിതാവിനെ
ക്കൊന്നിതോഗുണംനിനച്ചെത്രയുംസമർത്ഥൻനീ
എന്മനസ്തോഷംവരുത്തീടുവാനൊരുകാർയ്യ
മെന്മകൻപ്രവർത്തിച്ചതെത്രയുംചിത്രംതന്നെ
ഭാവുകാതരാനുള്ളതാതനെക്കഴിച്ചുസം
ഭാവനീയത്വംകൊതിയ്ക്കുന്നകുത്സിതനുണ്ടൊ
ദുഷ് പുത്രനായുള്ളനീയെന്നുടെഗർഭത്തിൽനി
ന്നുല്പന്നനായെന്നുള്ളതോർത്തുഞാൻനടുങ്ങുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/345&oldid=160901" എന്ന താളിൽനിന്ന് ശേഖരിച്ചത്