ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

        കിളിപ്പാട്ട് 871
ഭക്തിഹീനന്മാരാകുംപാപികൾക്കതിൻഫലം
ദുഃഖമെത്രയുംഭുജിച്ചീടുംകൊന്നൊഴിഞ്ഞൊരു
സൽഗതിയെളുപ്പത്തിൽകിട്ടുകില്ലൊരിയ്ക്കലും
ജിഹ്മഗേശ്വരൻതന്റെനന്ദിനീയുലൂപിയാ
മമ്മാതാനെല്ലാമറിയുന്നോരുമനസ്വിനീ
ഒന്നുവിസ്മരിച്ചുഹാപണ്ടെന്നെപ്പെറ്റപ്പൊഴെ
തന്നുടെമനംകൊണ്ടെൻജാതകത്തിന്റെഫലം
എന്തെന്നുചിന്തിച്ചിവനശ് ഛനല്ലച്ഛൻതനി
യ്ക്കന്തംനല്കീടുന്നവൻദുഷ്ടനെന്നറഞ്ഞുടൻ
കൊന്നെറിഞ്ഞീലെപാമ്പിൻകുഞ്ഞിനെപ്പോലെബലാ
ലന്നറിഞ്ഞതുഗൂഢമാചരിച്ചിരുന്നെങ്കിൽ
ധർമ്മമാനസേഗളംമംഗളംവെടിഞ്ഞതെ
ന്നമ്മമാരാകുംനിങ്ങൾകേണീടാതിരുന്നേനെ
ഞാനഹോമുന്നംരിപുസൂീകൾക്കുവൈധവ്യൈക
ദാനദീക്ഷയിൽഗുരുവായിരുന്നവനിപ്പോൾ
മാതൃവൈധവ്യപ്രദാനാതിദക്ഷത്വംപൂണ്ടു
പാതകപ്രധാനൈകപാത്രമായ്ക്കലാശിച്ച
വഹ്നിയെവളർത്തതിൽചാടുകെന്നുള്ളോരുക
യ്യെന്നിയെയിനിയ്ക്കിനിയെന്തൊരുഗതിയുള്ളു
ശുദ്ധമാകേണംദേഹമെങ്കിലിങ്ങിനെവേണ
മിത്തരംസങ്കല്പിച്ചുഭൃത്യരെവിളിച്ചുടൻ
സഞ്ചിതകാഷ്ഠങ്ങളെക്കൊണ്ടുതീയെരിച്ചൊരു
വഞ്ചിതകൂട്ടീടുവിൻനിങ്ങൾവൈകീടാതിപ്പോൾ
എന്നകല്പനകേട്ടുഭൃത്യന്മാർകൂട്ടിചിത
യൊന്നതിൽചാടീടുവാൻമന്നവൻതുടങ്ങിനാൻ
തൽപ്രവീക്ഷണംചെയ്തുശാന്തയാമുലൂപിതാ
നുൾഭ്രമത്തോടുംയക്ഷപുത്രിയോടോതീടിനാൾ
ഭദ്രശാലിനിഭർത്തൃനാശമോഭവിച്ചെല്ലൊ
പുത്രനുംവൃഥാനശിച്ചീടുമിപ്പൊഴെന്നായീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/361&oldid=160919" എന്ന താളിൽനിന്ന് ശേഖരിച്ചത്