ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  872 അശ്വമേധം
നോക്കുകൊന്നുടൻതടുത്തീലെങ്കിൽകാർയ്യംതെറവു
മൂക്കുകൂടീടുംതിയ്യിൽചാടുമീമഹാധീരൻ
ശാന്തമാനസേതടുക്കേണമേതനൂജനെ
ക്കാന്തനെജ്ജീവിപ്പിക്കാമെന്നൊന്നുതോന്നുന്നുമെ
എന്നഭാഷിതംകേട്ടുസംഭ്രമിച്ചിതുരാജ്ഞീ
പിന്നെരണ്ടാളുംകൂടിബഭ്രുവാഹനെനോക്കി
ഹന്തസാഹസംചെയ്തീടേണ്ടനീകുമാരക
നിന്തനുപ്രദീപനംചെയ്തിട്ടെന്തൊരുസാദ്ധ്യം
ഭർത്തൃശോകമോസഹിയ്ക്കുന്നില്ലതിൻന്മീതെ
പുത്രശോകമോപൊറുക്കാവതല്ലൊരിയ്ക്കലും
വെക്കമിങ്ങണഞ്ഞാലുമച്ഛമെജീവിപ്പിപ്പാൻ
തക്കകൌശലംവിചാരിച്ചതാചരിയ്ക്കേണം
നില്ക്കനീയതിന്നനുകൂലനായല്പംനേരം
തർക്കമെന്നിയെനമുക്കിശ്ഛയെസാധിയ്ക്കാമെ
എന്നുറക്കവെവിളിച്ചോതുന്നവാക്യംകേട്ടു
നന്നുനന്നിതെന്നുറച്ചപ്പൊഴെപാർത്ഥാത്മജൻ
ചുട്ടപാവകജ്വാലാശുഷ്കമാംദേഹത്തിലുൾ
പെട്ടഹർഷംകൊണ്ടേറ്റരോമാഞ്ചത്തോടുംകൂടി
സത്വരംനിവർത്തിച്ചുവന്നുവന്ദനംചെയ്തു
സത്വവാനുണർത്തിച്ചുദേവിമാർതമ്മോടേവം
പിന്മടങ്ങിനേൻമരിയ്ക്കാതെഞാനടങ്ങിനേ
നമ്മമാരല്ലാതിനിയ്ക്കില്ലമറ്റാലംബനം
പുത്രവാത്സല്യംകൊണ്ടുപോയ് ചൊല്ലിയെന്നല്ലെല്ലൊ
ചിത്രമാമുപായമെന്തച്ഛനെജീവിപ്പിപ്പാൻ
ബഭ്രുവാഹനനേവംചൊല്ലിനിന്നനന്തരം
സുപ്രബോധയാംസർപ്പനാരിതാനുരചെയ്തു
നിൻമൃതിയ്ക്കിഹഞങ്ങൾജീവിച്ചുവാഴുംകാലം
സമ്മതിയ്ക്കുമോതാതജീവിതംവരുത്തുവാൻ
ദൃഷ്ടമായുപായമൊന്നദ്യചിന്തിച്ചാലിതു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/362&oldid=160920" എന്ന താളിൽനിന്ന് ശേഖരിച്ചത്