ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 875
ദുർമ്മദംകയ്ക്കൊണ്ടുസംജീവകംമഹാരത്നം
തന്നതില്ലിനിയ്ക്കങ്കിലെന്നുടെപരാക്രമ
മൊന്നെടുത്തുടനേഴുപാതാളലോകത്തേയും
കീഴുമേൽമറിച്ചനിർഭേദിച്ചുംനാഗങ്ങളെ
ക്കേഴുമാറുഗ്രേഷുവർഷേണമർദ്ദ ച്ചംബലാൽ
വിഷവീർയ്യംത്തോടവരുയർത്തുംഫണങ്ങളെ
വിഷമിയ്ക്കാതെമേൽമേലറുത്തുംവേഗത്തോടെ
മണിയുംപീയൂഷവുമഹമാഹരയ്ക്കുവൻ
പണിയില്ലിനിയ്ക്കതിന്നതുബോധിയ്ക്കേണമേ
തൻഭുജാബലംകൊണ്ടുശംഭുവായ് വളങ്ങുന്ന
തമ്പുരാനേയുംവാസവാദിദേവന്മാരേയും
സത്വരംപരംപ്രസാദിപ്പിച്ചുസല്ക്കീർത്തിയോ
ടൊത്തൊരുത്തമനായപാർത്ഥനാംപിതാവിനെ
കൊന്നഞാൻമാതാമഹദ്ധ്വംസനേമടിയ്ക്കയി
ല്ലിന്നതുംകഴിച്ചിങ്ങുവന്നുതാമസിയ്ക്കാതെ
അച്ഛനെജീവിപ്പിപ്പൻകർണ്ണജാദ്യന്മാരേയു
മിശ്ഛപോലെന്നാലിതാനിർഗ്ഗമിയ്ക്കുന്നേനഹം
എമ്പരാക്രമംകണ്ടുവിസ്മയിയ്ക്കട്ടേപര
മുമ്പരായവർമുമ്പാംമൂന്നുലോകസ്ഥന്മാരും
സ്വസ്ഥമാനസത്തോടുമംബതാനാകുംവണ്ണം
ഭർത്തൃദേഹത്തെമാത്രംകാത്തുകൊണ്ടിരിയ്ക്കേണം
മജ്ജനംസമീപത്തിലുണ്ടെല്ലോദുഃഖാംബുധൌ
മജ്ജനംചെയ്യുംസൂക്ഷിയ്ക്കായ്കിലെന്നോതേണമോ
ഇത്തരംവാക്യംകേട്ടുചൊല്ലിനാളുലൂപിയു
മിത്ഥമന്ധത്വംകഥിച്ചീടേണ്ടമൂഢാത്മാവേ
എന്തഹോവൃഥാകഥിയ്ക്കുന്നുനീയേതെങ്കിലും
ചിന്തയെന്നിയെഭയംചിത്തത്തിലേറുന്നുമേ
ദർപ്പമുൾക്കലർന്നുനീയെന്തിനീവിഷോഗ്രമാം
സർപ്പവംശത്തെവൃഥാനിന്ദിച്ചുചൊല്ലീടുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/365&oldid=160923" എന്ന താളിൽനിന്ന് ശേഖരിച്ചത്