ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  കിളിപ്പാട്ട് 879
സൂതലംമഹോമയംസുഖദംപുക്കീടിനാൻ
ഫലിതങ്ങളാംശമിദ്രുമകാഞ്ചനാദികൾ
പലതുംശോഭിച്ചെഴുന്നവിടംവെടിഞ്ഞുടൻ
മഹിതാമഹാതലമതിലായതിലക്ഷ്മീ
സഹിതംമഹോധരമവിടംമനോഹരം
ഗുണിലോകങ്ങൾവാഴുന്നണിഗേഹാഢ്യംഹരി
ന്മണിമംഗലപ്രഭാപരിമണ്ഡിതംപരം
തളിരുംപുവ്വുംകായുംമിളിനങ്ങളായകം
കുളിരുംസൌരഭ്യാദികലരുംപാടീരങ്ങൾ
വളരുംചൂതാദികളിവയുംമരങ്ങളിൽ
തളരുംഭാവംവെടിഞ്ഞളിരധങ്കാരങ്ങളും
കളനാദങ്ങൾതൂകുംകളിവൃന്ദങ്ങൾകൂടി
യളവില്ലാതെചെയ്യുംകളിയുംകൊണ്ടുപൂർ​ണ്ണം
അതിലുംമനോജ്ഞമായ് വിലസുംരസാതല
മതിലായവൻമഹാപുതുമപൂണ്ടീടിനാൻ
അവധിവിഹീനങ്ങളവിടെവിശേഷങ്ങ
ളവയെപ്പുകഴ്ത്തിയാലവസാനിയ്ക്കയില്ല
ഭംഗിയിൽചമഞ്ഞുള്ള നാഗസുന്ദരീജനം
തിങ്ങിയോരോരോമലർക്കാവുകൾതോറുംചെന്നു
ശിഞ്ജിതംവളർക്കുന്നചാരുസഞ്ചാരംചെയ്തു
രഞ്ജിതസ്ഥലങ്ങളിൽകേളിയാടുന്നൂതദാ
സർവ്വമോഹനങ്ങളാംചെമ്പകാദികൾക്കുള്ള
പുവ്വറുക്കുന്നൂ ചിലർമാലകെട്ടുന്നൂചിലർ
പ്രക്വണംമുഴങ്ങവെപാടുന്നൂചിലർചിലർ
സൽഗുണംതികഞ്ഞുള്ള നർത്തനംചെയ്തീടുന്നൂ
സ്രസ്തമായ് മിന്നുംനീണ്ടകാർകൂന്തലോടുംകണ
ക്കുത്തഴിഞ്ഞിഴിഞ്ഞീടുംകോമളാംബരത്തോടും
പൊന്നുഴിഞ്ഞാലിൽകേറിയാടുന്നുചിലർചിലർ
കന്ദുകങ്ങളെക്കൈകൾകൊണ്ടുതാനടിയ്ക്കുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/369&oldid=160927" എന്ന താളിൽനിന്ന് ശേഖരിച്ചത്