ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

883 അശ്വമേധം

ജഗതീതലത്തിലില്ലൊരുവയ്മ്പൊരുത്തനും
സവ്യസാചിത്വംപൂണ്ടവൈഷ്ണവൻതനിയ്ക്കു ള്ള
ദിവ്യസായകപ്രൌഢശക്തിസാമർത്ഥങ്ങളെ
ഞാനറിഞ്ഞിട്ടുണ്ടിവൻജിഷ്ണുവെന്നിരിയ്ക്കിലും
ദീനനായ്മരിച്ചെങ്കിലെന്തിതിൽപരംചിത്രം
വിധികല്പിതംഗ്രഹിപ്പതിനാരെന്നാനുമീ
മൃതിവന്നതിന്നുമറ്റൊരുകാരണംവേണം
മാത്രമായ് രക്ഷിയ്ക്കുന്നവാസുദേവനാംദേവൻ
കുത്രസംഗരെതുണയ്ക്കുന്നതിന്നെത്തീലയോ
മുക്തനോകിരീടിയെസത്വരംജീവിപ്പിപ്പാൻ
ഭക്തവത്സലൻകൃഷ്ണനർഹനെന്നിരയ്ക്കുമ്പോൾ
മദ്ദിവ്യരത്നത്തിനായെന്മകളുലൂപിതാ
നിദ്ദിക്കിലാക്കീടിനാൾഹൃദ്യനായീടുംനിന്നെ
എന്നതിന്നുണ്ടായോരുബന്ധമെന്തുരയ്ക്ക നീ
യിന്നതെന്നിനിയ്ക്കുള്ള സംശയംനശിയ്ക്കട്ടെ
ശേഷഭാഷണംകേട്ടുപുണ്ഡരീകനും
നാഗമഞ്ജാന്മാരണിരത്നമാംയുധിഷ്ഠിരൻ
സ്വർന്നദീസുതൻമുമ്പാംഗോത്രജോത്തമന്മാരെ
ക്കൊന്നദോഷത്തെതീർത്തുശുദ്ധനായ് വന്നീടുവാൻ
അശ്വമേധമാംയാഗമാചരിപ്പാനായ് മുതൃ
ന്നശ്വരാജനെമോചിച്ചീടിനാനതിൻപിമ്പെ
കല്പിച്ചങ്ങയയ്ക്കയാൽഗാണ്ഡീവചാപംപൂണ്ടു
ചൊല്ലോങ്ങുന്നൊരുശൂരനർജ്ജൂനൻപുറപ്പെട്ടു
സാരനാംതുരംഗത്തെപാലനംചെയ്തുകൊണ്ടു
ചാരണംചെയ്യുംവിധൌദൈവചോടനത്താലെ
എത്തിനാനശ്വംമണിപൂരമാംപുരത്തിങ്കൽ
ബദ്ധനായിതുബഭ്രംവാഹനാലനന്തരം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/373&oldid=160932" എന്ന താളിൽനിന്ന് ശേഖരിച്ചത്