ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

884 അശ്വമേധം

ബഭ്രംവാനോടൊന്നിച്ചുണ്ടായയുദ്ധത്തിങ്കൽ
സുഭ്രവാംസുഭദ്രതൻപ്രാണനാഥനാംപാർത്ഥൻ
പുത്രനാമവൻവിട്ടോരമ്പിനാൽപാർത്ഥൻ
പുത്രനാശനസ്ഥാനംപ്രാപിച്ചാനിതുസത്യം
വൃത്രനാശനസ്ഥാനംപ്രാപിച്ചാനിതുസത്യം
ഗംഗതന്നുടെശാപമുണ്ടുപോലിന്ദ്രാത്മജ
ന്നിങ്ങിനെമരിയ്ക്കുവാനിപ്പൊഴായതുപറ്റി
സന്നിധൌബന്ധുക്കളായാരുമില്ലതുകൊ​ണ്ടും
ഭർത്തജീവനക്രിയോപായമോർത്തുലൂപിയാ
മുത്തമാംഗിയാളേവമെന്നെവിട്ടയച്ചിതു
സത്വൽഗുണാകൃതെസർവ്വസൽപ്രജാപതെ
സത്വരംതന്നെസമസ്താധാരമാകുംഭവാൻ
സദ്യശസ് ക്കരംകാർയ്യമാചരിയ്ക്ക​​ണംകനി
ഞ്ഞദ്യശങ്കിപ്പാനൊന്നുമില്ലകാരുണ്യാംബുധെ
ധർമ്മജാനുജനായിക്കൃഷ്ണഭക്തനായ് സത്ര
കർമ്മയോജലനായിട്ടുള്ളജാമാതാവിനെ
അന്ന്യൂനനാകുംവണ്ണമാസുജീവിപ്പിയ്ക്കേണ
മന്ന്യോപകാരാർത്ഥകംസാധുവൈഭവംലോകെ
ദുഷ്ടവൈങവംപരോപരോപദ്രവംപരം
കഷ്ടയാമവസ്ഥയിൽവീണീടുംജന്തുക്കളെ
ഉദ്ധരിയ്ക്കുന്നുതങ്ങൾക്കുള്ളദേഹാർത്ഥങ്ങൾകൊ
ണ്ടുത്തമന്മാരാംദയാലുക്കളെന്നിരിയ്ക്കുമ്പോൾ
വസുദേവാത്മജന്റെപദസേവകനായി
സ്വസുതാപതിയായിട്ടമരുംകകിരീടിയെ
കരുണാരസംപൊഴിച്ചെനേല്പിപ്പാനെന്താ
ണൊരുസംശയംഭവാനുരഗേശ്വരപോറ്റി
ഭക്തിയാൽവിനീതനാംദൂതനായവനേവ
മർത്ഥിയായുയമർത്തിച്ചസൂക്തംകേട്ടനന്തരം
എത്രയുംവിശ്വാസംപൂണ്ടാർയ്യനാമനന്തനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/374&oldid=160933" എന്ന താളിൽനിന്ന് ശേഖരിച്ചത്