ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

886 അശ്വമേധം
കർത്തവ്യകർമ്മംവെടിഞ്ഞക്രമംചെയ്യുന്നവ
ർക്കത്യന്തദണ്ഡംനൽകുമീശനീകൃഷ്ണൻതന്നെ
നിങ്ങളുംനിരൂപിപ്പിൻകാര്യമീരത്നംകൊടു
ത്തങ്ങയയ്ക്കട്ടെകൃഷ്ണമിത്രമാംകിരീടിയെ
പുത്രിതാനുടൻജീവിപ്പിച്ചെഴുന്നേൽപ്പിയ്ക്കട്ടെ
പത്രികേതുവിൻകൃപാനുഗ്രഹംലഭിയ്ക്കട്ടെ
സർപ്പനായകൻചൊന്നഭാഷണംസർവ്വംശ്രവി
ച്ചല്പമെങ്കിലുംമറുവാക്കെന്നുമോതീടാതെ
ബുദ്ധിശാലികൾവാസുക്യാദികൾനാഗേന്ദ്രന്മാ
രെത്തിയവിചാരംകൊണ്ടന്ന്യോന്യംവിലോകിച്ചു
ദുഃഖിതന്മാരായ്നിന്നാരന്നേരം‌ധൈര്യത്തൊടു
മുൽക്കടാത്മകൻധൃതരാഷ്ട്രനാംഭൂജംഗമൻ
വന്ദനംചെയ്തിട്ടേവംനീതിയോടുണർത്തിച്ച
ദന്ദുശൂകേന്ദ്രപ്രഭോകേവലംകേൾക്കേണമേ
മന്നിലില്ലദേയമായൊന്നുമെവദാന്യന്മാ
ർക്കെന്നിരിയ്ക്കിലുംഹിതമൊന്നുഞാനുണർത്തുന്നേൻ
ചത്തുവീണൊരുനരൻതന്നെജീവിപ്പിപ്പാനീ
നിസ്തുലംദിവ്യംരത്നംമന്നിലയ്ക്കയയ്ക്കുവാൻ
അർഹനായ്ഭവിയ്ക്കുന്നതെങ്ങിനെനയജ്ഞരാ
ലർഹണീയനാംഭവാനൽഭുതംതോന്നുന്നുമേ
അത്തലിൽപെടുംഗുരുദ്വേഷിയ്ക്കുംകൃതഘ്നനു
മർത്ഥസാധകങ്ങളായുള്ളതെന്തറിഞ്ഞീലെ
സിദ്ധഭേഷജമന്ത്രദൈവതങ്ങളിലൊന്നും
സിദ്ധമാകില്ലാസിദ്ധമാകിലുംഫലിയ്ക്കില്ലാ
മർത്യന്മാരവരല്പായുസ്സുകൾമഹീതലെ
സത്യംകെട്ടവർജീവിയ്ക്കില്ലെന്തുചെയ്തീടിലും
വൃക്ഷങ്ങളെല്ലാംഫലദാതാക്കളേററംദാന
ദക്ഷങ്ങളാത്മീയമൂലങ്ങളെക്കാട്ടുന്നില്ലാ
സ്വല്പവുംമടിച്ചീടാതടങ്ങുന്നുസംജീവകം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/376&oldid=160935" എന്ന താളിൽനിന്ന് ശേഖരിച്ചത്