ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

     
                                 കിളിപ്പാട്ട് 889
      
          കർണ്ണങ്ങൾകളുത്തീടുമെങ്കിലീകൃഷ്ണൻപുരാ
വല്ലവാത്മജനായിബ്ബാല്യത്തിലമ്പാടിയി
ലല്ലലെന്നിയെകളിച്ചങ്ങിനെവസിച്ചനാൾ
തന്നുടെതരക്കാരാംഗോപന്മാരോടുംകാട്ടിൽ
ചെന്നുഗോവത്സങ്ങളെമേച്ചുംകൊണ്ടിരിയ്ക്കുമ്പോൾ
ഏകദാപിതാമഹൻകൃഷ്ണനെപ്പരീക്ഷിപ്പാ
നാകവെമറിച്ചുഗോഗോവത്സബാലന്മാരെ
സത്യലോകത്തിൽചേർത്താനന്നേരംചങ്ങാതിയാം
സത്വമൂർത്തിയെകാണാഞ്ഞാർത്തരായ്കിശോരന്മാർ
സത്വരംവിരിഞ്ചനെനിന്ദിച്ചുചെല്ലീടിനാർ
സത്യമീലോകംകൃഷ്ണമൂർത്തിയോടൊക്കായ്തയാൽ
ധിക്കുതാനസൌഖ്യദംന്ഷ്ഫയംയശോദയ്ക്കു
ള്ളക്കുമാരനാംകൃഷ്ണൻനമ്മളെവഞ്ചിച്ചെല്ലൊ
എന്തിനായേവംചെയ്തുതോഴനാംബലാനുജ
നന്തികേവർത്തിയ്ക്കാഞ്ഞാലല്ലലില്ലതിന്മേലെ
കമലത്തിങ്കൽനിന്നാണുളവായതുവാണീ
കമിതാവെന്നുകേൾപ്പുണ്ടതുനേരല്ലാദൃഢം
[പങ്കജാക്ഷന്റെനാഭിതന്നിൽനിന്നുണ്ടയിവന്ന
പങ്കജംപാതകത്തിൽനിന്നുണ്ടായിവന്നുദൃഢം
അല്ലായ്കിൽകൃഷ്ണപ്രിയരായഞങ്ങളെയേവം
വല്ലാതെകർമ്മജഡരാക്കുമോപത്മയോനി]
എന്നവർചൊല്ലുംവാക്യംകേട്ടുനേരെന്നായര
വിന്ദസംഭവൻദേവൻചിന്തിച്ചുകൊണ്ടാടിനാൻ
ബ്രഹ്മമാനസംഗ്രഹിച്ചപ്പൊഴേകിശോരനാം
ചിന്മയൻതന്മായയാഗോഗോപബാലന്മാരെ
പുത്തനായ്നിർമ്മിച്ചുകൂത്താടിനാനൊരുത്തർക്കു
മത്തലുണ്ടായീലറിഞ്ഞീലിതങ്ങൊരാളുമേ
കുട്ടികൾക്കുള്ളോരുപെറ്റമ്മമാരച്ഛന്മാരും
തുഷ്ടിയുംകയ്ക്കൊണ്ടിരുന്നീടിനാർപശുക്കളും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/379&oldid=160938" എന്ന താളിൽനിന്ന് ശേഖരിച്ചത്