ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  
         890 അശ്വമേധം

         സർവ്വമോഹിനിയെല്ലോവൈഷ്ണവീമഹാമായ
ദുർവ്വിനീതന്മാരറിഞ്ഞീടുന്നില്ലതിൻബലം
സർപ്പസംശയിയ്ക്കേണ്ടാകൃഷ്ണനോർത്തെന്നാലൊരു
ശഷ്പമായീടുംവജ്രംവജ്രമായീടുംശഷ്പം
ബന്ധുവീകൃഷ്ണൻപൃഥാപുത്രശോകാപത്താകു
മന്ധുവിൽതാഴ്ത്തീടുമോകുന്തിയാംമാതാവിനെ
മണിയേനൾകീടുംഞാൻമടിയാതിനിവേറെ
പണിയേതുമേവേണ്ടാപരമശ്രേയസ്സുണ്ടാം
സതതംപരന്മാർക്കുള്ളപകാരത്തിനെല്ലൊ
സുതരാമിഹകാണുംസുജനത്തിന്റെജന്മം
മുനിയാംദധീചിതാനമരന്മാർക്കുവേണ്ടി
ത്തനിയേതന്നെമരിച്ചതിനെക്കാണിച്ചില്ലെ
ധൃതരാഷ്ട്രനുംതദാകഥനംചെയ്തീടിനാ
നിതരാപേക്ഷയെന്തിന്നിഹപാണ്ഡവന്നഹോ
അക്കൃഷ്ണരത്നംകയ്ക്കലില്ലയോജീവിയ്ക്കുവാ
നർഘംവിട്ടിരിപ്പതുപോരുമെന്നിരിയ്ക്കിലൊ
നമ്മുടെജീവപ്രദമായുള്ളരത്നംവൃഥാ
സമ്മതത്തോടുംഭവാനെന്തിനങ്ങയയ്ക്കുന്നു
ദുർന്നയംചെയ്യുംപക്ഷിരാജനാലുണ്ടാകുന്ന
പന്നകക്ഷയംഭവാനിഷ്ടമാണെന്നാകിലോ
സന്നസന്ദേഹംരത്നംകൈവെടിഞ്ഞാലുംഞങ്ങ
ളിന്നതിനൊന്നുംതന്നെമിണ്ടുകില്ലെന്നേവേണ്ടൂ
ചണ്ഡമാംതദുക്തംകേട്ടക്ഷണംസാക്ഷാദക്ഷി
കർണ്ണനാഥനാംശേഷനദ്ധ്യക്ഷൻതാനെങ്കിലും
ദണ്ഡനംനന്നല്ലെന്നുശാന്തനായാരാൽനുല്ക്കും
പുണ്ഡരീകനാംദൂതനോടേവംചൊല്ലീടിനാൻ
മല്ക്കുലംതരുന്നില്ലജീവകംരത്നംവൃഥാ
നില്ക്കവേണ്ടെടോബാലനിർഗ്ഗമംചെയ്താലുംനീ
വെക്കമങ്ങണഞ്ഞുദൌഹിത്രനെക്കണ്ടീടണേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/380&oldid=160940" എന്ന താളിൽനിന്ന് ശേഖരിച്ചത്