ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 909

                        ച്ചെന്നമാത്യന്മാർചൊൽവിനെന്തിതെന്നാനായപ്പോൾ
                        ശിവനെകിരീടിതൻതലകാണ്മാനില്ലിപോ
                        ളെവനോകൊണ്ടപോയീമറിമായത്താലഹോ
                        കരളുംകരിഞ്ഞുവീണലറിക്കരഞ്ഞുഴ
                        ന്നുരുളുന്നീതുതൽപത്നികളെന്നിതുകേട്ടു
                        ഇടിവാളേറ്റപോലെപതനംചെയ്താനവ
                        നിടിവാർന്നീടുംബോധാദികൾപൂണ്ടിളാതലെ
                        ബഭ്രവാഹൻറകഥയിങ്ങുനിൽക്കട്ടെയിനി
                        സുപ്രധാനമാംമുകുന്ദോദന്തമോതീടട്ടെ
                        സല്പമാനാകംഭവാൻകേട്ടാലുംമനസ്സിങ്ക
                        ലത്ഭുതാനന്ദംവരുംപാരീക്ഷിതോർവ്വീപതെ
                        ഹസ്തിനാഗാരത്തിങ്കലത്രരാത്രിയിൽതന്നെ
                        സുപ്തിയെസ്സവിച്ചീടുംശുദ്ധയാംകുന്തീദേവി
                        ദുഷ്ടമാംസ്വപ്നംകണ്ടാളർദ്ധരാവിങ്കൽപരി
                        പ്ലുഷ്ടമാനസത്തോടുംഞെട്ടിയങ്ങുണർന്നേറ്റു
                        പള്ളിനിനദ്രയെച്ചെയ്യുംശ്രീവാസുദേവനേയു
                        മുള്ളിലേറീടുംവേഗാൽധർമ്മജാദികളേയും
                        തട്ടിയങ്ങെഴുന്നേല്പിച്ചന്തികേവസിപ്പിച്ചു
                        പൊട്ടിയകണ്ണീരോടുമിത്തരംചൊല്ലീടിനാൾ 
                        ഭക്തപാലകകൃഷ്ണപുത്രഹായുധിഷ്ടിത
                        ദഗ്ദ്ധമെൻമനസ്സൊരുദുസ്വപ്നംകണ്ടിട്ടിപ്പോൾ
                        എന്മകൻധനഞ്ജയനെണ്ണയിൽകുളിട്ടിന്നു
                        തന്മനോജ്ഞമാംമെയ്യിൽചാണകച്ചാറുംപൂശി
                        രക്തമാംജപാപുഷ്പമാല്യംകൊണ്ടലങ്കരി
                        ച്ചൊത്തപോലുയർന്നുള്ളോരൊട്ടകത്തിങ്കൽകേറി
                        ദക്ഷിണയാകംദിക്കിന്നായിട്ടുപോകുന്നുപോ
                        ലക്ഷിയിൽകണ്ടിങ്ങുണർന്നീടിനേൻഭയത്തോടെ
                        എന്താപത്തകപ്പെട്ടുകൃഷ്ണനിഞ്ചങ്ങാതിയ്ക്കു

സന്താപത്തോടുംമമനെഞ്ചകംപൊട്ടീടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/399&oldid=160958" എന്ന താളിൽനിന്ന് ശേഖരിച്ചത്