ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

514 <poem> അശ്വമേധം എങ്കയ്യു രണ്ടിതാകണ്ടിതോഹന്തനീ നിങ്കണ്ണുകൊണ്ടൊന്നു നല്ലവണ്ണം കാൺക വാർന്നുവീഴും കടും ചോരയോടും സാര മാർന്നു നൊന്തേറെ നീറുന്നൂ നിരന്തരം കേവലം ചമ്മട്ടി നേരെപിടിയ്ക്കുവാ നാവതില്ലെ തേർ തെളിയ്ക്കുന്നതെങ്ങിനെ ഞാനത്രചെയ്യുന്നതെന്തഹോമാമകം ദീനത്വമേതും ഗ്രഹിയ്ക്കുന്നതില്ലനീ മാനമോടെസത്യമാചരിപ്പാനുമ ന്യൂനമാമന്ന്യകാർയ്യാഭാഷണത്തിനും വല്ലതും ചെയ് വതിന്നും തൽഫലം വാങ്ങി നല്ലതുഷ്ട്യാവളങ്ങീടുവാനും ബലാൽ മുമ്പനായിട്ടുള്ളൊരാളു നീതാനേറെ വെമ്പലാർന്നോടിക്കിതപ്പാനുമിങ്ങനെ ക്ലേശം കലർന്നുകൊൾവാനും പണിപ്പെട്ടു മോശം വിനാ തേർതെളിപ്പാനു മിന്നഹോ ഞാനിതെല്ലോ മുഖ്യനെന്തിനും ഭാജനം താനിതെന്നാലുമെങ്കാലഭേദങ്ങളെ നോക്കാതുരയ്ക്കുകെന്നായാലതൊക്കുമോ നീക്കാവല്ലമേ സാമ്പ്രതംസ്യന്ദനം സ്വല്പകാലം ക്ഷമിച്ചാലുമെന്നിങ്ങിനെ ചിൽപ്പുമാൻതാനരുൾ ചെയ്തകേട്ടപ്പൊഴെ വന്നകമ്പത്തോടുമർജ്ജുനൻ ചിന്തിച്ചു മന്ദഹാസംകലർന്നും കൊണ്ടുണർത്തിച്ചു ദീനസംരക്ഷണം ചെയ്യും ഭവാനിത്ര ദീനവാക്യം ചെയ്തത്രമേ ദുസ്സഹം എന്തഹോഭാവം ഭവാനിന്നുമായകൊ ണ്ടന്തരംഗംഭ്രമിച്ചീടരുതുമെ നിഷ്ഠുരാത്മാവാംസുധന്ന്വാവുനിശ്ചവലം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/4&oldid=160959" എന്ന താളിൽനിന്ന് ശേഖരിച്ചത്