ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

                   യ്താതദർശനേബദ്രുവാഹനൻനിന്നീടിനാൻ
                   എന്തൊരുവിശേഷമുണ്ടായതെന്നകക്കാമ്പിൽ
                   ചിന്തയോടിന്ദ്രാത്മജൻചുഴവുംനോക്കുംനേരം
                   കുന്തിമുമ്പായുള്ളമൂന്നമ്മമാരേയുംകണ്ടു
                   ഗന്ധവാഹജനാകുംജ്യേഷ്ഠൻതന്നെയുംകണ്ടു
                   ചെന്നുകേവലംവലംവെച്ചുമാതാക്കന്മാർക്കായ്
                   നന്ദിവർദ്ധിയ്ക്കുംനമസ്ക്കാരവുംചെയ്താനപ്പോൾ
                   ചിത്തവാത്സല്യപ്രമോദഭ്രമോദയത്തോടു
                   മുത്തമാംഗികളായുള്ളമ്മമാർവേഗത്തോടെ
                  തൽക്കളേബരംപരംബാഷ്പത്തിലാറാടിച്ചു
                  തക്കവണ്ണമേപുണർന്നാപാദചൂഡംപാർത്തു
                  ഹസ്തപല്ലവങ്ങൾകൊണ്ടദ്യമേനികൃത്തമാ
                  യൊത്തകണ്ഠത്തിൽതപ്പിനോക്കിനാർതലോടിനാർ
                  പുത്രനീദീർഘായുഷ്മാനാകെന്നാനന്തരം
                  വൃത്രശാസനപുത്രൻഭിമസേനാഗ്രംപുക്കു
                 തല്പദത്തിങ്കൽപതിച്ചീടിനാനെഴുന്നേല്പി
                 ച്ചപ്പൊഴേവൃകോദരൻതമ്പിയാംകിരീടിയെ
                 കെട്ടിയാശ്ലേഷംചെയ്തുവീരനീജയിക്കെന്നു
                തുഷ്ടിയാലാശീർവ്വാദംചെയ്തുവിട്ടയച്ചിതു
                ശ്ലിഷ്ടനായുണർത്തിനാൻവിഷ്ണുഭക്തോത്തംസമേ
                ത്വൽകൃപാലവംകൊണ്ടുജീവിച്ചിതെല്ലൊഞങ്ങ
               ളിക്കൃതിയ്ക്കായിട്ടിങ്ങുവന്നണഞ്ഞെല്ലൊഭവാൻ
               സത്തമസ്വഭാവമീവണ്ണമെന്തിതിൽചിത്ര
               മിത്ഥമമ്പെഴുംഭവൽദർശനംസിദ്ധിയ്ക്കയാൽ
               മൽഭാഗദേയംമഹത്തൊന്നായീമഹാഭാഗ
              സർപ്പാധിരാജപ്രഭോസന്തതംനമോസ്തുതേ
             സർപ്പരാജനുംപ്രസന്നത്മനാചൊന്നാനേവം

സല്പരാനന്ദകാരമിത്രമേനരശ്രേഷ്ഠ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/415&oldid=160977" എന്ന താളിൽനിന്ന് ശേഖരിച്ചത്