ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിത്യവുംപള്ളിക്കുറുപ്പാദരാലുണർത്തുന്ന
ഭൃത്യവീരൻന്മാർചെന്നുവാദ്യങ്ങളെല്ലാംകൊട്ടി
ശംഖശൃംഗാദിദ്ധ്വനിപൂർവ്വകംതാളംപോടി
പ്പങ്കജാക്ഷന്റെതിരുനാമകീർത്തനംപാടി
തമ്പുരാനുണർന്നരുളീടുകെന്നർത്ഥിയ്ക്കുമ്പോൾ
മുമ്പണർന്നെഴുന്നേറ്റദേവന്തനുപാന്തികേ
വന്നുവന്ദനംചെയ്തുമറ്റുണർന്നവരെല്ലാം
ചെന്നുമജ്ജനംചെയ്തുഗോവിന്ദൻതിരുവടി
അർഘ്യവുംകൊടുത്തനർഘാചാരനിഷ്ഠാപൂർവ്വ
മർക്കനായിനമസ്കാരംചെയ്തുകാരുണ്യാലയൻ
പീതകൌശേയാദ്യലങ്കാരശോഭിതാത്മാവായ്
വീതസംശയാവിളങ്ങീടിനാൻസഭാതലേ
ഭീമസേനാദ്യന്മാരുമവ്വണ്ണംകുളിച്ചുത്തു
കാമദന്നുപാന്തികേകൂടിനാരത്രാന്തരേ
ഭക്തനാംപാർത്ഥാത്മജൻപ്രാർത്ഥിയ്ക്കമൂലംകൃപാ
സിക്തനായിജനാർദ്ദനനാരെയുംപിരിയ്ക്കാതെ
തല്പുരംതന്നിൽതഥാനാലുനാളഹോരാത്ര
മത്ഭുതംവരുംവണ്ണംപാർത്തുസന്തോഷത്തോടെ
പൃഥയുംചൊല്ക്കൊണ്ടദേവകിയുംയശോഭയും
പൃഥുശോഭമാമന്തഃപ്പുരസീമനിതന്നെ
ഹിതയാംചിത്രാംഗദാഭുജഗാധീശൻതന്റെ
സുതയാമൃലൂപിയെന്നിവരുംയഥോചിതം
നഗരസ്ത്രീവൃന്ദവുംനലമോടാകുംവണ്ണം
പകലുംരാവുംപരിചരണംചെയ്കയാലെ
തെളിയുംഭാവത്തോടെദിനകൃത്യങ്ങളാകും
കുളിയുംഭദ്രാശനാദികളുംകാലേകാലേ
നിഖിലംകഴിച്ചുംകൊണ്ടണിപര്യങ്കങ്ങളിൽ
സുഖിതാശയംകയ്ക്കൊണ്ടവിടെവാണീടിനാർ
ഷഷൂവാസരോവാസുരേശ്വരോദയസർവ്വ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/428&oldid=160991" എന്ന താളിൽനിന്ന് ശേഖരിച്ചത്