ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

അഖിലബലപടുതയൊടുമമരുവിനലംഘ്യമാ
മർദ്ധചന്ദ്രവ്യൂഹവുംചമച്ചീടുവിൻ
ഇതിചിലതുഹൃദിപുതിയധൃതിയൊടമുരച്ചപി
മ്പിഷ്ടിവിഘ്നാർത്ഥംയുധിഷ്ഠരാശ്വേന്ദ്രനെ
മനുജപതികുലതിലകമനസിഭയമെന്നയേ
മന്ദംപിടിപ്പിച്ചുറപ്പിച്ചനന്തരം
വിജയജയമതിനുചിതവിശിതവിശിഖാദിയും
വില്ലുംധരിച്ചുപോരിന്നൊരുങ്ങീടിനാൻ
അതുപൊഴുതിലവർസചിവബലപതികളോതിനാ
രയ്യോമഹാരാജവീരചൂഡാമണേ
ഹരിതനയനവിനയമൊടണയുമവനാരിന്നു
ഹന്തപാർത്താലശക്തനോസംഗരേ
അവനൊടതിബലമഹിമപെരുകിവിലസുംഭവാ
നാഹവംചെയ്യുവാനോർത്താലതത്ഭുതം
കരളിലിതുകരുതുകൊരുഹരികരികുലാന്തകൻ
കഷ്ടംമൃഗത്തിനോടേല്ക്കുവാനോർക്കുമോ
അവനിതലവലമഥനതവബഹുലസൈന്യത്തി
ലല്പമാംപാർത്ഥസൈന്യംമറഞ്ഞീടുമേ
മിഹിരകരനികരഭരമിളകിവിലസുമ്പൊഴാ
മിന്നാമിനുങ്ങിൻവെളിച്ചംവിളങ്ങുമോ
ഇഹവിമതജനഗഹനവേദഹനചിന്തിയ്ക്കി
ലിജ്ജനംപോർചെയ്തിലർജ്ജുനൻതോൽക്കുമേ
പുനരിതരനെതിരണയുവതിനൊരുവനാരുവാൻ
പുല്ലുപോലെബഭ്രുവാഹനൻദുർബ്ബലൻ
ഒരുവിനയനയനിലയിലിരുപതുതുലാംതൂക്ക
മൊത്തുകാണുംദിവ്യമുത്തുരത്നങ്ങളെ
അരശനവനവനിവരിലരിയതവതാതന
യാണ്ടുതോറുംകരംതന്നുപോരുന്നവൻ
മണികളവമുഴുവനതിശഗുണികളണിരത്നമേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/441&oldid=160996" എന്ന താളിൽനിന്ന് ശേഖരിച്ചത്