ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജിതവിമതജനനമൃതകിരണസമകീർത്തിമാൻ
ജിഷ്ണുപുത്രൻബഭ്രുവാഹനീരണ്ടുപേർ
അനുപമിതരമിതബലമതിധൃതികളാദിതേ
‌യാദികൾക്കുംജയിയ്ക്കാവതല്ലാത്തവർ
വകതിരിരിവൊടിതിവിവരമഖിലമറിയുന്നുഞാൻ
വൈണികൻമാമുനിതാനരുൾചെയ്തയാൽ
ഇവർപലരുമിവരുടയപടയുമിടചേർന്നിടൂ
മിപ്പൊഴിങ്ങുണ്ടാകുമുഗ്രമാംയുദ്ധവും
കുതുകമിതുസുകൃതിജനസുഖധിനഹകൃഷ്ണനും
ക്രടിയുണ്ടെന്നുതോന്നുന്നൂനിനയ്ക്കുവിൻ
ഉലകഖിലമുലയുമൊരുഗുരുദരരവംകേൾപ്പി
നുഗ്രമോർത്താലിതുപാഞ്ചജന്യോദിതം
അപരമൊരുഭരനിനദമതിഘനമിതോർക്കുകി
ലർജ്ജുനൻവീരൻമുഴുക്കുന്നതാകുമേ
അധികകളകളമൊടിതിരഥികളതിയോദ്ധാക്ക
ളാഗമിയ്ക്കുന്നൂഹയാർത്ഥംകയർത്തഹോ
സചിവബലപതികളൊടുസരസമിതിസാരമാം
സത്യവൃത്താന്തംഗ്രഹിപ്പിച്ചനന്തരം
വിവിധരഥകരിതുരഗപദഗപരിപൂർണ്ണയാ
യ്പിക്രമംകയ്ക്കൊണ്ടുതുള്ളൂംസ്വസേനയെ
പടകളുടെപതികളൊടുമിടകലരുമാറങ്ങു
ഭദ്രമാകുംവ്യൂഹമാക്കിനിർത്തീടിനാൻ
കളകളമൊടുലകഖിലമിളകിമറിയുംവിധം
കണ്ടവാദ്യങ്ങളെക്കൊട്ടിച്ചുകൂടവേ
വിലസുമസിപരിചപലവിശിഖമിവകയ്ക്കൊണ്ടു
വില്ലുംകുലച്ചുവിക്രാന്തനായങ്ങിനെ
പരമഹയജവമുടയമണിമയരഥാന്തരേ
പാർത്ഥകൃഷ്ണാഗമംപാർത്തുനിന്നീടിനാൻ
വിബുധപതിസുതനഖിലരിപുമഥനനർജ്ജുനൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/443&oldid=160998" എന്ന താളിൽനിന്ന് ശേഖരിച്ചത്