ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് .


മൊത്തുരക്ഷിച്ചുപോരുംനിന്തിരുവടി തന്നോടുകൂടിവാഴുമ്പോളിനിയ്ക്കിവൻ തന്നോടുനേർത്താലനർത്ഥമെന്തീശ്വര വ്യത്യസ്തമായരുൾചെയ്തതെന്തിങ്ങിനെ ചിത്തത്തിലില്ലിനിയ്ക്കേതുംഭയംഹരെ ക്ഷത്രിയന്മാർക്കടുക്കാതുള്ളതെങ്ങിനെ ശ്രദ്ധയോടുംചെയ് വതത്രമെസങ്കടം ശത്രുവായേകൻവരുന്നനേരംഭീത ചിത്തനായന്യത്രചെന്നൊളിയ്ക്കാവതൊ നിന്നെതൃക്കുന്നതൊന്നല്ലയൊചെയ്യേണ്ട തെന്നതോർക്കാതരുൾചെയ്തതുചേരുമൊ മാറുമോശൂരനായുള്ളവൻമാറിയാ ലേറുമേദുയ്യശസ്സായതുസഹ്യമൊ ക്രുദ്ധനാണേകനെന്നേറ്റംഭയപ്പെട്ടു യുദ്ധകാര്യംവിട്ടുമോഹിച്ചുപേപെട്ടു കുന്തിതൻപുത്രനാമിക്കണ്ടൊരർജ്ജുനൻ പിന്തിരിച്ചോടുന്നഭീരുവല്ലായ്കയാൽ ചാടിനേരിട്ടുനിന്നാശുചൊല്ക്കൊണ്ടുപോ രാടിഞാനീവരുംവീരനെസ്സംഗരെ മൽപൃഷൾക്കോദാരസൌദാമിനിയ്ക്കൊരു സർപ്പമാക്കിച്ചുട്ടുസംഹരിച്ചീടുവൻ തൽപ്രയോഗംകാണുമപ്പൊഴെല്ലൊഭവാ നപ്രമേയപ്രസാദത്തോകൂടവെ മദ്ധനുർവ്വിദ്യാവിശേഷത്തെമാനിച്ചു പുത്തനാംകീർത്തനംചെയ് വാനിരിയ്ക്കുന്നു എന്നമൂലംരഥംനിശ്ചലംവേഗേന മുന്നടത്തിച്ചേർത്തുകാത്തുകൊള്ളേണമെ തൽഭാഷണംകേട്ടുസസ്മിതമായയാ

സൽപാധനംചെയ്തുകൊള്ളുംജനാർദ്ദനൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/47&oldid=161001" എന്ന താളിൽനിന്ന് ശേഖരിച്ചത്