ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

597 കിളിപ്പാട്ട്
പർവ്വതംപാർത്തെഴുന്നള്ളിയത്രാന്തരെ യുദ്ധരംഗെവാസുദേവനാംദേവനും സത്യവുംസാധിച്ചുന്നിന്നകൌന്തേയനും പ്രാവൃട്ടിലബ്ദങ്ങൾപോലെസുരാവലി പൂവൃഷ്ടിചെയ്തതുംമൌലികൊണ്ടേറ്റുടൻ ഒച്ചയേറുംജയഭേരിയുംകൊട്ടിച്ചു മെച്ചമോടുംജഗൽഭാണ്ഡംനടുങ്ങവെ ശംഖശബ്ദത്തെമുഴക്കീടിനാർകൊടി യ്ക്കങ്കമായ്പാഴുംകപീന്ദ്രനുമപ്പൊഴെ സന്തോഷസിംഹനാദംമുഴക്കീടിനാൻ ദന്തീശവാജിവൃന്ദങ്ങളുംകൂടവെ ബൃംഹിതഹ്രേഷാദിഘോഷംതുടങ്ങിനാർ സംഹരിയ്ക്കപ്പെട്ടുശത്രുവെന്നിങ്ങിനെ വന്നഹർഷംകൊണ്ടശേഷയോദ്ധാക്കളും വൃന്ദമായൊത്തുകൂത്താടിയാർത്തീടിനാർ ഒന്നിച്ചിതൊക്കവെപൊങ്ങിപ്പുറപ്പെട്ടു മന്നിൽപരന്നുമുഴങ്ങുംദശാന്തരെ സ്വസ്ഥനായ് നിൽക്കുന്നഹംസദ്ധ്വജൻമഹാ സത്തമൻവിദ്വാനഖണ്ഡവീര്യോജ്വലൻ സന്തപ്തഭാവമോടെന്നുടെബാലക ർക്കന്തംഭവിയ്കയാലദ്യഞാനുംരണെ കുന്തീകുമാരനോടേറ്റുതൽസൂതനാം ചെന്താമരാക്ഷനെക്കണ്ടുകണ്ടങ്ങിനെ കല്മഷംതേടുന്നകർമ്മംവരുത്തുന്ന ജന്മസന്താപംകളഞ്ഞുസന്തോഷേണ കായംവെടിഞ്ഞുമോക്ഷത്തെലഭിയ്ക്കുവൻ പേയല്ലിതെന്നുസങ്കല്പിച്ചുസത്വരം സന്നദ്ധനായിട്ടുമിന്നുന്നതന്നുടെ

പൊന്നുംമണിത്തേരിലേറിമന്ദേതരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/87&oldid=161030" എന്ന താളിൽനിന്ന് ശേഖരിച്ചത്