ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

599 കിളിപ്പാട്ട്
സിന്ധോഭവാനിന്നുശാന്തനാകേണമെ പുത്രശോകംസാരമാകാബുധന്മാരി ലത്രശോഭിയ്ക്കില്ലസംസാരസംഭവം വിദ്വേഷരോഷചാപല്യങ്ങളൊന്നുമേ വിദ്വാനിലെത്തില്ലസൂക്ഷ്മംനിനയ്ക്കുകിൽ തർക്കമില്ലാകാലരൂപിയാംദൈവമാ ണൊക്കവെചെയ്യുന്നതെന്നുകാണായ് വരും എന്നമൂലംഭവാൻയുദ്ധഭാവംവെടി ഞ്ഞെന്നുടെകൌതുകംചെയ്കന്നതേഗുണം മുന്നിലേവംകൊണ്ടൽവർണ്ണനെക്കണ്ടാശു മന്നവൻഹംസദ്ധ്വജൻമഹാപുണ്യവാൻ വൃദ്ധഭാവംമറന്നത്യത്യമാനന്ത മത്തനായൂഴിയിൽപാടിനിന്നാദരാൽ കൺമയങ്ങുംഭംഗിതിങ്ങീവിളങ്ങുന്ന ചിന്മയന്നുള്ളിളംപൂത്തിരുമേനിയെ വട്ടംപിടിച്ചുതന്മാറിടത്തിൽചേർത്തു ചട്ടറ്റവണ്ണംകരങ്ങൾകൊണ്ടങ്ങിനെ കെട്ടിപ്പുണർന്നുപുണർന്നുതന്മേനിയിൽ തട്ടിപ്പുറപ്പെട്ടരോമാഞ്ചവുംപുണ്ടു ഒട്ടുനേരംനിന്നശേഷംപതുക്കവെ വിട്ടുപാരംവന്നതോഷംകലർന്നുടൻ മന്ദസ്മിതാമൃതംതൂകുന്നവക്ത്രാര വിന്ദത്തിലേറ്റംവിളങ്ങുംപ്രസാദവും ബിംബപക്വംതൊഴുംദന്താംബരങ്ങളും നന്മയേറീടുംകടാക്ഷാവലോകവും ഭക്തരിൽചെയ്യുന്നവാത്സല്യദാസ്യവും മുഗ്ദ്ധമാംചമ്മട്ടിപൂണ്ടുള്ളപാണിയും മറ്റുംവിശേഷങ്ങൾകണ്ടുകണ്ടാശയെ

പറ്റുന്നഭക്തികൊണ്ടന്ധനായ് മന്നവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/89&oldid=161032" എന്ന താളിൽനിന്ന് ശേഖരിച്ചത്