ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 519 <poem> തൃക്കഴത്താരടിതന്നെദിവാനിശാ ചത്തമദ്ധ്യേ ചേർത്തുസേവചെയ്തെത്രയും ഭക്തനായ് വാഴുമെന്നെകൃപയെന്നിയെ മായകൊണ്ടേവം മയക്കുന്നതെന്തപ്ര മേയകാരുണ്യസിന്ധോഭവദ്ദർശനാൽ ഹൃഷ്ടനായുള്ള ഞാനേവം പ്രതിജ്ഞയെ നഷ്ട ശങ്കം സ്വയംചെയ്തു പോയേനഹോ വല്ലായ്മയാണതുചൊല്ലായ്കയാലെങ്കി ലെല്ലാം ക്ഷമിച്ചിനിയ്ക്കുള്ളിച്ഛയെ പൂത്തിയോടും ഭക്തനാകുമെന്നെച്ചീർത്ത കീർത്തിയോടും ചേർത്തുകാത്തുകൊള്ളേണമെ ഭാരവാഹിത്വം ഭവാനുതാനിന്നിതിൽ ഭാരതീഭർത്ത്രാദിഭാവിതാംഘ്രെഹരെ ഭാരതായോധനെമൽസൂതനായിട്ടു പാരതൻ ഭാരം കളഞ്ഞുള്ള ദൈവമെ ഹന്തസൌഭദ്രനാശത്തിനുഹേതുവാം സൈന്ധവൻതന്നെവധിയ്ക്കുവാനെങ്ങിനെ തെറ്റന്നുഞാൻക്രോധമൂഢനായിബോധ മറ്റന്നുചെയ്തോരസാദ്ധ്യപ്രതിജ്ഞയെ തൃക്കയ്യിലുഗ്രമാം തൃച്ചക്രമാജയിൽ ചിക്കന്നെടുത്തു സാധിപ്പിച്ചതും തഥാ വൃദ്ധനാംവിപ്രന്നുപുത്രനെ നൾകുവാൻ ശ്രദ്ധയോടും ചെയ്ത സത്യം നടത്തുവാൻ ശക്തനല്ലാതെ വലഞ്ഞീക്കളേബരം ശസ്ത്രചാപങ്ങളോടൊന്നിച്ചുതൽക്ഷണെ ദഗ്ദ്ധപാഥോനിധിദ്വീപെ വിളങ്ങുന്ന സത്വപ്രധാനമാംവൈകുണ്ഠമന്ദിരെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/9&oldid=161033" എന്ന താളിൽനിന്ന് ശേഖരിച്ചത്