ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചിട്ടുമുണ്ട്. അവയിൽ എത്രയോ കുറച്ചുഭാഗം മാത്രമേ അച്ചടിച്ചു പുറത്തുവന്നതായി കാണുന്നു‌ള്ളു. മി: കറുപ്പന്റെ പ്രിയഭാഗിനേയനായ പ്രസാധകൻ മറ്റുഭാഗങ്ങളെ കൂടി തേടിപ്പിടിച്ചു പരോപകാരാർത്ഥം പ്രസിദ്ധപ്പെടുത്തുന്നതു് നന്നായിരിക്കുമെന്നു മാത്രം ഉപദേശിച്ചുകൊള്ളുന്നു.

ജാതിക്കുമ്മിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള മിക്ക അവശതകളും ഇന്ന് പാടെ നീങ്ങിപ്പോയിട്ടുണ്ടു്.

വഞ്ചിവസുധാവലാന്തകന്റെ - കിഞ്ചനകാരുണ്യമുണ്ടാകുമ്പോൾ പഞ്ചത്വം ചേരുമീ തീണ്ടിക്കുളിച്ചട്ടം-നെഞ്ചകം ശുദ്ധമാം യോഗപ്പെണ്ണെ - ലോക - വഞ്ചനയല്ലിതു ജ്ഞാനപ്പെണ്ണെ - ഇതു് എത്രത്തോളം ശരിയായിട്ടുണ്ടെന്നു് അനുഭവസിദ്ധമാണല്ലോ. മഹാകവികൾ ഓരോരോ സന്ദർഭങ്ങളിൽ പ്രകടിപ്പിക്കുന്ന ആശയങ്ങൾ കാലാന്തരത്തിൽ ശരിപ്പെട്ടുവരുന്നതിന്നു് ദൃഷ്ടാന്തങ്ങൾ വേറേയും ധാരാളമുണ്ടല്ലോ. തന്നെയും തന്റെ സമുദായത്തെയും അതിനായി ക്ലേശിപ്പിച്ചിരുന്ന ഈവക ശല്യങ്ങൾ നീങ്ങിവന്നിട്ടുള്ള സന്ദർഭത്തെകണ്ടു് അനുഭവിക്കുന്നതിന്ന് അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലല്ലോ എന്നു് ഒരു സങ്കടത്തിനവകാശമുണ്ടു്. പക്ഷേ, ദേഹത്തോടുകൂടിയല്ലെങ്കിലും മറ്റൊരു വിധത്തിൽ തന്റെ പ്രയത്നഫലമായ ഈ വക സംഭവങ്ങളെ അദ്ദേഹം എന്നും കണ്ടു് ആനന്ദിക്കുന്നില്ലെന്നു് ആർക്ക് പറവാൻ കഴിയും.

ജാതിക്കുമ്മിക്കു സർവ്വമംഗളത്തേയും ആശംസിക്കുന്നു.



മണ്ണത്താഴത്ത് നാരായണമേനോൻ
ബി.എ.,ബി.എൽ.
"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/2&oldid=161452" എന്ന താളിൽനിന്ന് ശേഖരിച്ചത്