ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മരുന്നുകളുടെ പേരുകൾ

അകാരാദി.

അക്ഷബീജം=താന്നിക്കാപ്പരിപ്പു്

അഞ്ജലികരം=തൊട്ടാവാടി (മുക്കുറ്റി)

അതിവിഷം=അതിവിടയം

അബ്ദം=മുത്തങ്ങാക്കിഴങ്ങു്

അഭയം=കടുക്ക

അമരതരു=രേവതാരം

അമീൻ=കറപ്പു്

അൎക്ക=എരുക്കു്

അശ്മാരി=പാഷാണഭേദി

അശ്വഗന്ധം-അമുക്കുരം

അശ്വാരി=ചൊപ്പുന്നയരി

ആകാശതാർക്ഷ്യം=ഗരുഡക്കൊടി(കരളകം)

ആരണ്യസൎഷപം=കാട്ടുകടുകു്

ഇക്ഷുദണ്ഡം=കരിമ്പു്

ഇക്ഷ്വാക=പേച്ചുര

ഇന്ദ്രവല്ലി=ഉഴിഞ്ഞ

ഈശ്വരമൂലീ=കരളകം(നെയ്യുണ്ണി)

ഈശ്വരീമൂലം=അണലിവേരു്

ഉഗ്രാ=വയമ്പു്

ഉന്മത്തം=ഉമ്മത്തു്

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/100&oldid=148871" എന്ന താളിൽനിന്ന് ശേഖരിച്ചത്