ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജ്യോത്സ്നികാ

പത്ഥ്യാശനത്തിൻ വസ്തുക്കളപത്ഥ്യാശനവസ്തുവും
ആജ്യതൈലാദിപാകത്തിന്നൌഷധങ്ങൾ ക്രമങ്ങളും       ൨൮
സ്വേദാപ്ലവാദികർമ്മാണി രക്തം നീക്കും പ്രകാരവും
ഔഷധങ്ങൾചതച്ചിട്ടു ധൂപിക്കേണ്ടും പ്രകാരവും       ൨൯
സൎപ്പോല്പത്തിയതും തേഷാം ദേഹലക്ഷണവും പുനഃ
വസിച്ചീടുന്ന ദേശം ച സഞ്ചരിക്കുന്ന കാലവും.       ൩൦
ഭക്ഷണദ്രവ്യവും പിന്നെ വീക്ഷണാദി വിശേഷവും
ഗമനത്തിങ്കലുള്ളോരു ഭേദവും വൎണ്ണ ഭേദവും.       31
തത്ര തത്ര പറഞ്ഞീടുന്നുണ്ടു മറ്റുളളതും പുനഃ
അറിഞ്ഞതെല്ലാം ചൊല്ലുന്നനസ്മൽ ശ്രീ ഗുരവേ നമഃ       32
ഇതി ജ്യോത്സ്നികാ നാമവിഷചികിത്സായാം
ഗുരു ഗണേശാദ്യഭിവന്ദനാധികാരഃ


ദൂതലക്ഷണാധികാരം


ഉഷസ്യുത്ഥായ സ്വസ്ഥാൎത്മാ പ്രാണായാമപരായണഃ
വിചിന്തയേൽ സ്വമാത്മാനം ചേദസാനന്ന്യഗാമിനാ.       
ബാഹ്യാദികം ച കൎത്തവ്യം തത്തൽ സൎവ്വം പുനഃ ക്രമാൽ
സ്വാചാര്യവാക്യനിഷ്ഠാത്മാ കര്യാൽക്ഷ്വേളപ്രതിക്രിയാം.
ആയില്യം ചിത്രയും കേട്ടതൊട്ടു മൂമ്മൂന്നു നാളിഹ
നാലുനാളാദിയിൽ പിന്നെ തിരുവാതിരയോണവും.       
പൂരുരുട്ടാൎതിയും പറ്റാ ഫണിദംശേ വിശേഷതഃ
ചതുൎത്ഥ്യഷ്ടമിയും വാവും നവമീ പതിനാങ്കപി.       
പഞ്ചമീ ച തഥാ കഷ്ടം കൃഷ്ണപക്ഷേ വിശേഷതഃ
വാരങ്ങളവയും ചൊല്ലാം കഷ്ടമദ്ധ്യമ ഭേദവും.       












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/11&oldid=148674" എന്ന താളിൽനിന്ന് ശേഖരിച്ചത്