ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ദൂതലക്ഷണാധികാരം


മുമ്പിൽച്ചൊല്ലിയൊരക്ഷരങ്ങളഖിലം
മൂന്നിൽ കിഴിച്ചിട്ടുടൻ
ശേഷിച്ചൊന്നു വരുന്നതാകിലധികം
വേഗേന നീക്കാം വിഷം
രണ്ടായീടുകിലേറ്റമുണ്ടു വിഷവും
തീൎക്കാം പണിപ്പെട്ടതും
മൂന്നാകിൽ ഫലമില്ലവന്റെ ജനനി-
ക്കുണ്ടായ് വരും കണ്ണുനീർ. ൪൫
എട്ടിൽക്കണ്ടു കിഴിക്ക ചൊന്ന വചനം
മുമ്പേതു മുന്നെക്കണ
ക്കെന്നാലുള്ള ഫലങ്ങളും ലിപികളിൽ
ചൊല്ലാം ക്രമത്താൽ പുനം
മൂൎഖൻ മണ്ഡലി രാദ്ധ് വിയന്തിരകുലം
ചാഖുക്കൾ കീടങ്ങളും
ഭോഷ്ക്കും നിൎവിഷമേവമെട്ടു ഫലവും
ചിന്തിച്ചു കൊൾവൂ ഭിഷക് ൪൬
പല്ലൊന്നു പറഞ്ഞു പറകിൽ 'ക' കാരം
വാക്യാദി 'കീ' യാകിലതിന്നു രണ്ടും
മൂന്നും തറച്ചു പറകിൽ 'ക' കാരം
കേ യെന്നതിന്നുണ്ട ഥ നാലു പല്ലും ൪൭
ശേഷിപ്പു വൎണ്ണങ്ങളുമിപ്രകാരം
നിനച്ചു കൊൾവൂ വചനാദിയിങ്കൽ
ദീൎഘങ്ങളോടേ പറയുന്നതെങ്കിൽ
രണ്ടാമതും കിഞ്ചന പാഞ്ഞുവെന്നും ൪൮
മരുൽകൃശാന്തൃ ധരണീജലങ്ങൾ
വൎഗ്ഗേഷു നന്നാലുടനക്ഷരങ്ങൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/16&oldid=154104" എന്ന താളിൽനിന്ന് ശേഖരിച്ചത്