ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൩
ലക്ഷണം

മേലെല്ലാം കനവും പാരം രോമകമ്പം ച നിദ്രയും
അംഗസാദവുമുണ്ടാകിൽ വ്യാപിച്ചു വിഷമെങ്ങുമേ.
ദൎവ്വീകരൻ കടിച്ചീടിൽ കറുക്കും വ്രണമേറ്റവും
രൂക്ഷവും പാരമേറിടും ശുഷ്കമായും വരും തഥാ.
വ്രണത്തിൽ വീക്കവും ചൂടും പീതമാകിയ വൎണ്ണവും
കാണാം മണ്ഡലിയാകുന്ന പാമ്പു ദംശിച്ചതെങ്കിലോ.
തഥാ വെളുത്തു വീങ്ങീടും കൊഴുത്തുള്ളൊരു ചോരയും
ശീതവും കൂടെയുണ്ടാകും വിഷേ രഞ്ജില സംഭവേ.
സങ്കരൻ കടിവായാകിൽ ലക്ഷണം മിശ്രമായ്‍വരും
കുരാളീ മകരീ കാളരാത്രീ ച യമദൂതികാ.
ഇച്ചൊന്ന നാലു പല്ലിനും വിഷവൃദ്ധി യഥാക്രമം
മുമ്പിൽച്ചൊന്നതിടത്തേപ്പല്ലഥ രണ്ടു വലത്തുമാം
കരാളിപ്പൽ തറച്ചീടിൽ ഗോഷ്പദാങ്കിതമാം വ്രണം
കാളാഗരുസമം ഗന്ധം വിഷവും സ്വൽപ്പമായ് വരും
മകരിപ്പല്ലുതൻ പുണ്ണു കുലവില്ലൊടു തുല്യമാം
ഘ്രാണം കുഴമ്പുപോലാകും വിഷവും നീക്കലാം ദ്രുതം
പുള്ളിൻ പാദത്തിനോടൊക്കും കാളരാത്രിയുടേ വ്രണം
ഗന്ധവും ചന്ദനം പോലെ പണിപ്പെട്ടു വിഷം കെടും. ൧൦
യമദൂതി പതിച്ചീടിൽ വീക്കവും ക്ഷീരഗന്ധവും
നീലിച്ച ചോരയും കാണാം സാധ്യമല്ലതു നീക്കുവാൻ ൧൧
വൎഷ ശീതോഷ്ണകാലത്തും തഥാ ബാല്യാദി മൂന്നിലും
മൂൎഖാദിമൂന്നു പാമ്പിന്നങ്ങേറ്റമുണ്ടാം വിഷം തുലോം
ഋത്വോരാദ്യന്തകാലത്തങ്ങോഴഴുദിവസം ക്രമാൽ
ഋതു സന്ധിയതാം കാലമേറ്റമുണ്ടാം തദാ വിഷം ൧൩
പൂൎവാഹ്നേ ബലവാൻ ബാലോ മദ്ധ്യാഹ്നേ ച തഥാ യുവാ
വൃദ്ധനാകിയ പാമ്പിന്നങ്ങപരാഹ്നേ ബലം വിദുഃ ൧൪












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/20&oldid=154108" എന്ന താളിൽനിന്ന് ശേഖരിച്ചത്