ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൯
ദൎവ്വീകരവിഷത്തിന്നു്


മാതൃഘാതിയതിന്മൂലം കായവും നരവാരിണാ
പേഷിച്ചു ലേപനം ചെയ്താൽ ഫണിനാം വിഷമാശുപോം.
ലശൂനം മരിചം നല്ല രാമഠം ചുക്കു തിപ്പലി
അർക്കപത്രരസേ പിഷ്ട്വാ ലേപനാദ്യൈൎവ്വിഷം കെടും.       
ക്ഷ്വേളവേഗമതിൻ വേരും ചുക്കും കൂട്ടിയരച്ചുടൻ
കുടിപ്പൂ ലേപനം ചെയ് വൂ വിഷം നശ്യതിതൽക്ഷണാൽ.       
നീലിമൂലമരച്ചിട്ടു ശുദ്ധതോയേ പിബേത്തതഃ
ദംശപ്രദേശേ തേച്ചീടൂ തീൎന്നിടും വിഷമൊക്കയും       
വ്യോഷം തുല്യമരച്ചിട്ടു കുടിപ്പൂ കാഞ്ചികേ ജലേ
ശുദ്ധന്നോയേ ƒ ഫവാ സദ്യോ നശ്യതി ക്ഷ്വേളമൊക്കെയും.
അശ്വഗന്ധമരച്ചിട്ടു ശുദ്ധതോയേ പിബേദ്രുതം
നന്ത്യാൎവ്വട്ടമതിന്മൂലം മുളകും കൂട്ടിയും തഥാ.       
കരഞ്ജവേരുമവ്വണ്ണം മുളകോടു കലൎന്നുടൻ
അരച്ചു തേപ്പൂ സേവിപ്പൂ നഷ്ടമാം ക്ഷ്വേളമൊക്കവേ.       ൧൦
തഥാ ശാൎങ്ങേഷ്ഠമൂലം ച മരിചേന സമം പിബേൽ
ഗുളൂചിതന്നുടേ മൂലം മുളകും കൂട്ടിയും തഥാ        ൧൧
രച്ചു ചന്ദനാശീരം കുടിച്ചാലും വിഷം കെടും
ചെറു ചീരയതും നല്ലൊരശ്വഗന്ധമതും തഥാ.       ൧൨
സൈന്ധവാൎക്കദലം പിഷ്ട്വാ പായയേന്നരവാരിണാ
സർവ്വദൎവ്വീവിഷം ഹന്ന്യാത്തിമിരം ഭാനുമാനിവ.       ൧൩
ശിരീഷാൎക്കസമം ബീജം വ്യോഷവും തുല്യമായുടൻ
അർക്കക്ഷിരേ ƒ ഥ സംപിഷ്ട്വാ വിഷം പാനാദിനാ ഹരേൽ.
താംബൂലോന്മത്തപത്രാണാം രസേപിഷ്ട്വാഥസൈന്ധവം
നസ്യം ചെയ്താലുണൎന്നീടും വിഷസുപ്തകനഞ്ജസാ       ൧൫












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/26&oldid=149776" എന്ന താളിൽനിന്ന് ശേഖരിച്ചത്