ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മണ്ഡലിചികിത്സാ ൧൩

ചിത്തഭ്രമം വരുന്നേരം രാമച്ചം ചന്ദനം പിബേൽ
പ്രസ്രവം മഞ്ഞളിച്ചീടിലുങ്ങിൻതോൽ കോഷ്ണവാരിയിൽ.
പനിയുണ്ടാകിലന്നേരം പുളിവേർ പാലിലും തഥാ
ഫലത്രയം കുടിക്കേണം ഛൎദ്ദിയുണ്ടാകിലപ്പൊഴേ൨൮
ഉഷ്ണിച്ചിട്ടു വലഞ്ഞീടിൽ രാമച്ചമിരുവേലിയും
തേപ്പൂ ചന്ദനവും കൂട്ടിസ്സൎവ്വാംഗം വിഷദഷ്ടടനെ.൨൯
ചോര ഛൎദ്ദിക്കിലന്നേരം പാലിൽ വേപ്പില പായയേൽ
കദംബത്തോൽ കുടിക്കേണം തഥാ രക്തം സരിച്ചിടിൽ-
നാനാസന്ധുക്കളിൽ പാരം തളൎച്ചയുളവാകിലോ
പുനൎന്നവം കുടിയ്ക്കേണം കോഷ്ണവാരിയതിൽ പുന:൩൧
ജഠരം വീൎത്തുപോയീടിൽ സൈന്ധവം ത്ര്യുഷണം
ദാഹിക്കിൽ കദളീകന്ദതോയവും ക്ഷീരവും പിബേൽ.൩൨
ലതീപത്രതോയത്തിൽ തൈലവും ചേൎത്തു പായയേൽ
ചോര തുപ്പുന്നതെല്ലാം പോം മൂക്കിലൂടെ വരുന്നതും.൩൩
രോമകൂപേഷു സൎവ്വാംഗം ചോര കാങ്കിലതിന്നിഹ
ശിഗ്രുമൂലം നുറുക്കിക്കൊണ്ടോട്ടിലിട്ടു വറുത്തതു്൩൪
പൊടിച്ചു പൊടിയാക്കീട്ടു കരടെല്ലാം കളഞ്ഞുടൻ
പശുവിൻനെയ്യിൽ മേളിച്ചു സൎവ്വാംഗം പരിമൎദ്ദയേൽ൩൫
മലമൂത്രങ്ങൾ പോകാതെ സങ്കടം വരികിൽ തദാ
പിപ്പല്യേലത്തരീ രണ്ടും നാളികേരോദകേ പിബേൽ.൩൬
കോഷ്ണതോയേ കുടിച്ചാലും മലമൂത്രമൊഴിഞ്ഞുപോം
ഇവകൊണ്ടുദരേ ധാര നിതരാം ചെയ്തിലും തഥാ.൩൭
മൂഷികാണാം മലം നല്ല വെള്ളരിക്കുരു വെന്നിവ
അരച്ചു നാഭിയിൻകീഴേ പുരട്ടീടുകിലും തഥാ.൩൮

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/30&oldid=149658" എന്ന താളിൽനിന്ന് ശേഖരിച്ചത്