ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬
ജ്യോത്സ്നികാ

തിന്ത്രിണ്യുമ്മത്തപത്രം ച കാൎത്തൊട്ടിയുടെ പത്രവും
ശിഗ്രുപത്രവുമൊപ്പിച്ചു കാടിനീരിലരച്ചുടൻ. ൬൩
യോജിപ്പിച്ചതിനോടൊപ്പമെരുമച്ചാണകം പുന:
കൂട്ടിച്ചാലിച്ചു രണ്ടായിട്ടംശിച്ചു കിഴി കെട്ടുക. ൬൪
മണ്പാത്രത്തിലതാക്കീട്ടു കാടി വീഴ്ത്തിപ്പതറ്റുക
ഗോമൂത്രത്തിൽ പചിച്ചാലും വേണ്ടതില്ലെന്നു കേചനം.
അടച്ചു പുക പോകാതെ പാകം ചെയ്തിട്ടെടുത്തുടൻ
കിഞ്ചിൽ ചൂടോടെ തടവൂ വീക്കമുള്ളേ ടമൊക്കെയും. ൬൬
പാരിച്ച വീക്കമായീടിൽ തടവൂ മൂന്നുനേരവും
ആജ്യം തൊട്ടു പുരട്ടീട്ടു കാച്ചിക്കൊൾകെന്നു കേചന ൬൭
ഇവയെല്ലാമിടിച്ചിട്ടു പിഴിഞ്ഞുള്ള ജലം പുന:
കാച്ചി ക്കവോഷ്ണമാകുമ്പോൾ ധാര ചെയ്തീടിലും ഗുണം.
ഇച്ചൊന്നതെല്ലാം പേഷിച്ചു പിരട്ടീടുകിലും തഥാ
വീക്ക മെല്ലാമൊഴിഞ്ഞീടു മേറെ നല്ലു കിഴിക്രിയാ. ൬൯
ചൊല്ലാം മണ്ഡലിതന്റെ വീക്കമുടനേ
നീങ്ങുന്ന സിദ്ധൗെഷധം
വുങ്ങിൻതോലൊടവൽപ്പൊരീ പുളിദലം
പാടക്കിഴങ്ങും വചാ
കൊഞ്ഞാണിന്തൊലി കാഞ്ഞിരത്തിലുളവാം
പുല്ലുണ്ണി നൽചന്ദനം
പിന്നെച്ചാരു കൊഴിഞ്ഞിൽവേരമരിവേർ
നെമ്മേനിവാകത്തൊലി, ൭൦
പശ്ചാത്തത്ര കഴഞ്ചിവേരഴകിനോ-
ടാകാശതാക്ഷ്യൻ പുന:
ചേൎന്നീടും മലർ പച്ചമഞ്ഞൾ ദശപു-
ഷ്പത്തോടു വ്രീഹിക്കരി

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/33&oldid=149663" എന്ന താളിൽനിന്ന് ശേഖരിച്ചത്