ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮
ജ്യോത്സ്നികാ

നാല്പാമരങ്ങളൊപ്പിച്ചു കഷായം വെച്ചെടുത്തുടൻ
ദുൎവ്വാരസമതും പിന്നെ കദളീകന്ദതോയവും. ൮൧
എല്ലാം തുല്യം കലൎന്നിട്ടു കറുക്കൂ തീമ്മൽ വെച്ചത്
നാലൊന്നു കുറുകുന്നേരമതിൽ ച്ചന്ദനവും പുന:. ൮൨
അശ്വഗന്ധമതും നന്നായരച്ചിട്ടു കലക്കണം
മന്ദാഗ്നിയാൽ കുറുക്കീട്ടു ശൎക്കരപ്പാകമാകിയാൽ. ൮൩
വാങ്ങിക്കൊണ്ടൊരു പാത്രത്തിലാക്കി ത്തൊട്ടു പുരട്ടുക
വിഷവും വീക്കവും തീരും നോവും ദാഹമതും കെടും. ൮൪
വ്രണപ്പെട്ടുവതെന്നാകിൽ അതിന്റെ വിഷമങ്ങളും
ദുഷ്ടുമെല്ലാമൊഴിഞ്ഞീടും പൊള്ളാതാവതിനും ഗുണം.
ഏകനായകവേർമേൽത്തോൽ കഷായത്തിലുമങ്ങിനെ
ഉണ്ടാക്കീട്ടു പുരട്ടീടിൽ സങ്കടങ്ങളൊഴിഞ്ഞുപോം. ൮൬
അതിന്റെ വേർമേൽത്തോൽ തന്നെ വെള്ളം കൂടാതരച്ചുടൻ
കിഞ്ചിൽ കൃഷ്ണമതും കൂട്ടി പ്പുരട്ടൂ വ്രണനാശനം.
അതുതന്നെ വറുത്തീട്ടു പൊടിയാക്കിയെടുത്തുടൻ
പുണ്ണിലിട്ടിട്ടമൎത്തീടിലുടനേ പോം തദാ വ്രണം. ൮൮
കാഞ്ഞിരത്തിന്മെലുണ്ടാകും പുല്ലുണ്ണിയുടെ പത്രവും
തഥാ മോതിരവള്ളീടെ പത്രവും കൊണ്ടുവന്നുൻ ൮൯
ഒരോ മുറമിടിച്ചിട്ടു പിഴിവൂ നീരിലിട്ടത്
തീമ്മൽ വച്ചു കുറുക്കീട്ടു ശൎക്കരപ്പാകമാകിയാൽ ൯൦
മുത്താറിമലരിൻ ചൂൎണ്ണമിട്ടിളക്കേണമഞജസാ
തൊട്ടുതൊട്ടു പുരട്ടീടൂ മണ്ഡലിപ്പുണ്ണിനൊക്കെയും. ൯൧
ദുഷ്ടരക്തങ്ങളും നീരും കേടുമെല്ലാമകന്നുപോം
ദുൎഗന്ധമേറ്റമുണ്ടാകുമെന്നാദ്ദോഷങ്ങളാശൂ പോം. ൯൨

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/35&oldid=149665" എന്ന താളിൽനിന്ന് ശേഖരിച്ചത്