ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ശ്രീകൃഷ്ണൻ.


൧. മധുരാരാജാക്കന്മാർ

മുന്നം വൃക്ഷം നിറഞ്ഞുള്ളവിടെയതുകകുറ
 ഞ്ഞും കുറഞ്ഞുള്ളഭാഗേ
നിന്നീടൂ നിറഞ്ഞു,പുഴകൾ പുളിനമാ-
 യ്പണ്ടൊഴുക്കുള്ളദിക്കിൽ

എന്നു് ഉത്തമരാമചരിതത്തിൽ കാണുന്ന ശ്രീരാമ വാക്യത്തെ മനസ്സിൽ വെച്ചുകൊണ്ടുവേണം പുരാണേതിഹാസങ്ങളിൽ വർണ്ണിക്കപ്പെടുന്ന കൃഷ്ണമധുര,ഗോകുലം, വൃന്ദാവനം, ഗോവർദ്ധനപർവ്വതം,ദ്വാരക എന്നിവയെ ഇക്കാലത്തു സമീക്ഷണം ചെയ് വാനെന്നു വായനക്കാരെ ഒന്നാമതായി ഓർമ്മിപ്പിച്ചുകൊള്ളുന്നു. ഉദ്ദേശം മൂവ്വായിരത്തിഅറനൂറു കൊല്ലങ്ങൾക്കുമുമ്പും[1] മധുരാരാജ്യത്തിന്റെ


  1. ശ്രീരാമസഹോദരനായ ശത്രുഘ്നൻ മധുവനത്തിലെ മധുപുത്രനായ ലവണാസുരനെ നിഗ്രഹിച്ചു മധുരാപുരി നിർമ്മിച്ചതായി രാമായണത്തിൽ കാണുന്നു. അതും പ്രക‌ൃതത്തിലെ മധുരയും ഒന്നുതന്നെ. പാപങ്ങളെ മഥനം ചെയ്യുന്നതുകൊണ്ടു 'മഥുര' എന്നെഴുതണമെന്നും ഒരു പക്ഷമുണ്ട്.
"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/37&oldid=149019" എന്ന താളിൽനിന്ന് ശേഖരിച്ചത്