ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൮
ജ്യോത്സ്നികാ

കാടിതന്നിൽ പതറ്റീട്ടു നാലൊന്നു കറുകീടിനാൽ
അതുകൊണ്ടു വിയൎപ്പിപ്പൂ യഥാന്യായം വിഷാൎത്തനെ       ൪൭
മുനിവൃക്ഷകഷായേണ സ്വേദിപ്പിക്കാമതെന്നിയെ
തെന തന്നെ പചിച്ചിട്ടും വിയൎപ്പിക്കാം വിഷാൎത്തനെ.       ൪൮
വിയൎപ്പുമാറിയാൽ തൈലം തേപ്പൂ കാച്ചിയതഞ്ജസാ
നന്നാറി വാകക്കുരുവും നൊച്ചി പൂവാങ്കുറുന്തല.       ൪൯
ഇവയിട്ടു ജലംവെച്ചി ട്ടെട്ടൊന്നു കുറുകീടിനാൽ
അതുകൊണ്ടു കുളിപ്പിയ്ക്ക കോഷ്ണമാമ്പോൾ വിഷാൎത്തനെ
മഞ്ഞളും താന്നിതൻതോലും വിഷവേഗമതും പുന:
വേതു വച്ചുംകുളിപ്പിയ്ക്കാം കൊള്ളാം സ്വേദോക്തമായതും
വയമ്പും ലശുനം കിഞ്ചിൽ സൈന്ധവത്തിന്റെ ചൂൎണ്ണവും
പാറ്റിക്കൊള്ളൂ കുടിച്ചീടാ നുള്ള മന്ദോഷ്ണവാരിയിൽ.       ൫൨
വിയൎപ്പിക്കയതും തദ്വൽ കുളിക്കെന്നുള്ളതും പുന:
പകലേ ചെയ്തുകൊള്ളേണം രാത്രിയിൽ പരിവൎജ്ജയേൽ.
പാലിൽ പചിച്ചു നെല്ലിക്കാ പിഷ്ട്വാ മൂൎദ്ധനി ലേപയേൽ
കുളിച്ചാലുടനേ ചുക്കും വാകമൂലമതും പിബേൽ.
അമരീനിംബപത്രങ്ങൾ വിതറിക്കൊണ്ടതിൽ പുന:
കിടന്നീടുക നന്നേറ്റം വിഷശാന്തിക്കു ദഷ്ടന്       ൫൫
വിഷം നിൽക്കുന്നതിൽ മീതെയുള്ള ധാതുചികിത്സയെ
ചെയ്തുകൊള്ളേണ മല്ലായ്കിൽ വിഷം മേല്പോട്ടുപോം ദ്രുതം
സേവിച്ചോരൗെഷധത്തിന്നു വീൎയ്യം പോരാതെപോകിലും
ധാതുയോഗ്യമതല്ലാതെ ചികിത്സിച്ചീടിലും തഥാ.       ൫൭
വിഷം ഭിന്നിച്ചു ഭിന്നിച്ചു സന്ധിതോറുമിരുന്നുപോം
അപ്പോൾ സന്ധുക്കളെല്ലാമേ തളരും കമ്പവും വരും.       ൫൮

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/45&oldid=149675" എന്ന താളിൽനിന്ന് ശേഖരിച്ചത്