ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൦
ജ്യോത്സ്നികാ

ദശപുഷ്പം പിഴിഞ്ഞുള്ള തോയം തന്നിലുമങ്ങിനേ
സേവിപ്പൂ ലേഹ്യമുണ്ടാക്കി വിഷമാംശു ശമിച്ചുപോം.       
നീലികാമൂലവും പാടക്കിഴങ്ങും വിഷവേഗവും
ബ്രഹ്മിയും തുല്യമെല്ലാമേ കഷായം വെച്ചു കൊണ്ടതു്.       
എട്ടൊന്നായാൽ പിഴിഞ്ഞിട്ടു സിതയും ചേൎത്തുകൊണ്ടിഹ
ലേഹ്യം സമാചരേൽ പാകേ മധുവും ചേൎത്തുകൊള്ളണം.
വയമ്പും ചന്ദനം വ്യോഷമശ്വഗന്ധം ത്രിജാതകം
മുസ്താ സൈന്ധവകായങ്ങൾ ചൂൎണ്ണവും യോജേയേൽ തദാ.
സൎപ്പാദികൾവിഷത്തിന്നും മൂഷികാദിവിഷത്തിനും
നന്നേറ്റം കക്ഷിരോഗാദിയെല്ലാം പോവതിനും ഗുണം.       
വിഷശാന്തി വരുത്തുന്നൊരൗെഷധങ്ങൾ പചിച്ചുടൻ
യുക്ത്യാ നിൎമ്മിച്ചു ലേഹ്യങ്ങളെല്ലാം നന്നു വിഷാമയേ.       
ഇപ്പറഞ്ഞ മരുന്നെല്ലാം മുക്കുടിയ്ക്കു ഗുണം തഥാ
ആട്ടിൻമോർ തന്നെ കൊള്ളേണം മാഹിഷം ഗവ്യവും ത്യജേൽ
തൈലം ദൂൎവ്വാമൃതരസേ കാച്ചിത്തേപ്പൂ വിഷാപഹം
മധുകം ചന്ദനം രാത്രി ദ്വന്ദ്വവും കല്ക്കമായിഹ.       ൧൦
തഥാ കയ്യുണ്ണിനീർതന്നിൽ കാച്ചും തൈലവുമുത്തമം
അതിന്നു കല്ക്കം മധുകം വാജിഗന്ധം വചാപി ച.       ൧൧
ശതക്രതുലതാ നീലീപത്രങ്ങൾക്കുള്ള നീരതിൽ
തൈലം പചിയ്ക്ക കല്ക്കത്തിന്നുശീരം ദേവദാരുവും.       ൧൨
ചന്ദനം യഷ്ടികാ ശ്യാമ തകരം മഞ്ഞളും തഥാ
മുസ്താ ഫലത്രയം കൊട്ടും സമാംശം ചേൎത്തു കൊണ്ടിവ:
മന്ദാഗ്നിയിൽ പചിച്ചിട്ടു പാകം സൂക്ഷിച്ചരിച്ചുടൻ
തേച്ചുകൊണ്ടു കുളിപ്പിയ്ക്ക നിശ്ശേഷവിഷനാശനം.       ൧൪

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/47&oldid=149677" എന്ന താളിൽനിന്ന് ശേഖരിച്ചത്