ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൨
ജ്യോത്സ്നികാ

പാഠാ , ശിരീഷ , പൃഥുകാഖ്യ,വചാ, ഹരിദ്രാ,
കുഷ്ഠാ,ബ്ദ,വിശ്വ,മധുകൈ.സ്സമഭാഗയുക്തൈ:
ക്വാഥോ ഹരത്യഖിലമൂഷികദോഷജാതം
ക്ഷ്വേളം ക്ഷണേന ദഹനോ ഹിയഥാ തൃണൗെഘം.
പഞ്ചാംഗം ച ശിരീഷജം ത്രികടുകം
കാകോളവേഗം വചാ
പത്ഥ്യാ ചന്ദന,വാജിഗന്ധ,തകരോ,
ശീരാ,ബ്ദ,നിംബത്വച:
സംക്വാഥ്യാശു സമാംശമത്ര തു ജലേ-
പേത്യൽ സമസ്തം പ്രഗേ
പീത്വാ സൈന്ധവസംയുക്തം പരിഹരേൽ
കാകോളമാഖൂത്ഭവം       ൪൭
നാലിടങ്ങഴി കൊള്ളേണം കറുകക്കുള്ള നീരത്
നാനാഴിയെണ്ണയും ചേൎത്തു കാച്ചൂ കല്ക്കസ്യ യഷ്ടിയാം.       ൪൮
ദശപുഷ്പം പിഴിഞ്ഞുള്ള തോയേ കാച്ചുകിലും ഗുണം
തഥാ ഭൃംഗാമൃതരസേ കാച്ചിക്കൊണ്ടുള്ള തൈലവും.       ൪൯
മൂഷികാൎത്തനു തേച്ചിട്ടു കുളിപ്പാൻ ഗുണമേറ്റവും
കുളിച്ചാലപ്പൊഴേ നല്ലൊരൗെഷധത്തെ ക്കുടിക്കണം.       ൫൦
സങ്കടം പലതും പാര മേറീടിലവനപ്പൊഴേ
ഛൎദ്ദിപ്പിക്ക ഗുണം ശീഘ്രം സരിപ്പിച്ചീടിലും തഥാ.       ൫൧
നില നാരകമൂലത്തെ ക്ഷീരംതന്നിൽ കുടിക്കിലോ
ആഖുജാതമതായുള്ള വിഷം ഛൎദ്ദിച്ചു പോം നൃണാം,       ൫൨
തഥൈവ മഹിഷീതക്രേ കുടിപ്പൂ പേച്ചരക്കുരു
കാടിയിൽ പുന്നബീജത്തെ കുടിച്ചാലും വമിച്ചുപോം.       ൫൩
കരുവള്ളീയുടേ മൂലം വിരകിൻ കുരുവും തഥാ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/59&oldid=149690" എന്ന താളിൽനിന്ന് ശേഖരിച്ചത്