ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
പ്രസ്താവന

താഴെ ഉദ്ധരിക്കുന്ന ൫- മുതൽ ൧൧- വരെ ശ്ലോകങ്ങളെക്കൊണ്ടു ഗൃന്ഥകൎത്താവിന്റെ കാലവും ഗൃഹനാമവും ഒഴികെ വേറെ പല സംഗതികളും സിദ്ധിക്കുന്നുണ്ടു്.

"തത്ര കാശ്യപഗോത്രത്തിൽ സംഭവിച്ചഗുരുൎമ്മമ
ശ്രീഗിരീശപുരീശസ്യ സേവായാം തല്പരസ്സവൈ
യസ്യ വാഗമൃതേനൈവ വിഷാവിഷ്ടാസ്സുഖീ ഭവേൽ
താദൃസസ്യ ഗുരോരാസീദാത്മജഃ സ്വാത്മസന്നിഭഃ
താവുഭൌ വാസുദേവാഖ്യൌ വാസുദേവശിവപ്രിയൌ
സ്വകൎമ്മണാച തപസാ ദ്യോതമാനൌദ്വിജോത്തമൌ
കാശ്യപാന്വയവീൎയ്യച്ച സമ്പ്രദായബലേന ച
വിഷസംഹരണേ ദക്ഷാ-വേതൌ ഭൂസുരസത്തമൌ
താഭ്യാം ഗുരുഭ്യാമാജ്‍പ്തഃകൃപയാ വൈദ്യകൎമ്മണി
വിശേഷാന്മാതുലേനാപി നിയുക്തോ ഹംസയോഗിനാ
തേഷാം കൃപാവലാവാപ്തവൈദ്യലേശേന നിൎമ്മിതാ
'നാരായണേന' ഭഷേയം ചികിത്സാ 'ജ്യോത്സികാ' ഭിധാ"

ഈ ഗ്രന്ഥത്തിന്ന് ഒരു ശാസ്ത്രഗ്രന്ഥത്തിന്റെ സാമാന്യ ലക്ഷണങ്ങൾ മിക്കതുമുണ്ടു്. മംഗളം , പ്രതിജ്ഞ, സാമാന്യപരിഭാഷ, വിഷയാനുക്രമണിക, ഇവയെല്ലാം പ്രഥമാധികാരത്തിൽ കഴിച്ചിട്ടു പിന്നെ ആ ക്രമമനുസരിച്ചുതന്നെ ഓരോ വിഷയത്തെയും ഓരോ അധികാരത്തിൽ സവിസ്തരം പ്രതിപാദിച്ചു ഗ്രന്ഥപൂൎത്തി വരുത്തിയിരിക്കുന്നു.എല്ലാത്തിലും ഒടുക്കത്തേതായ 'മന്ത്രാധികാരം' ഇവിടെ ചേൎക്കുന്നില്ല. അതിനുള്ള കാരണമെന്തെന്നു് ആ അധികാരത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ഭാഗം കൊണ്ടു സ്പഷ്ടമാകുന്നതാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/6&oldid=149762" എന്ന താളിൽനിന്ന് ശേഖരിച്ചത്