ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൬
ജ്യോത്സ്നികാ

നസ്യാഞ്ജനാദി ചെയ്തീടിൽ ചിലന്തീവിഷവും കെടും.       ൨൩
നീലീദളമതും നല്ല തുളസീ കരിനൊച്ചിയും
പിഴിഞ്ഞുണ്ടായ വെള്ളത്തിൽ വെന്തുകൊള്ളൂ ഘൃതം ഭിഷക്
കല്ക്കത്തിന്നുള്ളിയും വ്യോഷം അശ്വഗന്ധം ച ചന്ദനം
മധുകം തകരം കൊട്ടം നന്നാരി കരളേകവും.       ൨൫
തുല്യമായിവ യെല്ലാമേ കൂട്ടി വെന്തതരിച്ചുടൻ
സേവിച്ചുകൊണ്ടാൽ തീൎന്നീടും ലൂതജം വിഷസഞ്ചയം
ഇവറ്റിൻവേർ കഷായം വെച്ചതിലും വെന്തു കൊള്ളലാം
ഇച്ചൊന്ന പോലെ തേങ്ങാനൈ കാച്ചിത്തേച്ചീടിലുംതഥാ.



കീരിവിഷത്തിന്നു്.




കീരിക്കുള്ള വിഷംകൊണ്ടു ഗളഭംഗം വരും നൃണാം
ദന്തോഷ്ഠങ്ങൾ കറുത്തീടും തഥാ താലുപ്രദേശവും.       ൨൮
വാക്കിന്നിടൎച്ചയും കാണാം ചുകക്കും നേത്രയുഗ്മവും
തീവ്രജ്വരം മഹാപീഡ പലതും പാരമായ് വരും.       ൨൯
വേലിപ്പരുത്തിതൻപത്രം ഫലവും പുഷ്പമൂലവും
നാലുമൊപ്പിച്ചരച്ചിട്ടു പായയേല്ലേപയേദ്രുതം.       ൩൦
നീലികാപത്രവും വേരും തേച്ചുകൊണ്ടു കുടിക്കിലും
കീരിതന്റെ വിഷം തീരും പാരം പാരിച്ചതെങ്കിലും.       ൩൧
കരുനൊച്ചിയു മീവണ്ണം ചെയ്തുകൊണ്ടാൽ വിഷം കെടും
ഇവറ്റാലെണ്ണനൈ വെന്തു പ്രയോഗിക്ക വിഷാപഹം.


"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/63&oldid=149696" എന്ന താളിൽനിന്ന് ശേഖരിച്ചത്