ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൭
ശ്വവിഷചികിത്സാ
മാ ൎജ്ജാ ര വി ഷ ത്തി ന്നു്.

മാൎജ്ജാരവിഷ , മേറ്റീടിൽ കറുക്കും താലുനാഭികൾ
ചൊറിയും കടികൊണ്ടേടം നാലുഭാഗമരുത്തിടും.       ൩൩
പനിയും ഛൎദ്ദിയും സ്വേദം പെരുതായിവരും തഥാ
ഏരണ്ഡമൂലവും നല്ല പത്ഥ്യാ പൊൻകാര,മെന്നിവ.       ൩൪
തേനിൽ തേച്ചു കുടിപ്പിപ്പൂ തഥാ വ്യോഷം സസൈന്ധവം
കയ്യുണ്ണിനീരിൽ കായത്തെ മേളിച്ചിട്ടു പുരട്ടുക.       ൩൫
ഇതിനാ,ലാജ്യതൈലാദി പാകം ചെയ്തതു,മുത്തമം
മാൎജ്ജാരവിഷമെല്ലാം പോ , മിച്ചൊന്നൗെഷധസേവയാൽ.



ശ്വ വി ഷ ത്തി ന്നു്.




നരാണാം നായു് , ദംശിച്ചാൽ കറുക്കും രക്തവും വ്രണേ
രക്തസ്രുതിയു,മുണ്ടാകും വീക്കവും പനിയും തഥാ.       ൩൭
ഭീതിയും ദേഹദുൎഗ്ഗന്ധവും സന്ധിസാദം ശിരോഗദം
സരണം മലബന്ധം വാ ഭവിക്കും ശ്വവിഷത്തിനു്.       ൩൮
അങ്കോലമൂലം തച്ചൎമ്മ, മൊപ്പം കാഞ്ചികനീരതിൽ
പാനലേപാദി ചെയ്തീടിൽ കെടും ശ്വവിഷ,മഞ്ജസാ.
എണ്ണ,നൈ,ലേഹ്യ,മിത്യാദി ക്കങ്കോലം തന്നെ കൊള്ളുക
കഷായം നീലികാമൂലം കുടിപ്പിക്ക സസൈന്ധവം.       ൪൦
രിഗ്രുപത്രമതും നല്ല മഞ്ഞളും മരമഞ്ഞളും
ദൂൎവ്വാരസമതിൽ പിഷ്ട്വാ തേച്ചുകൊൾവൂ വിഷാപഹം.
ശുദ്ധദൂൎവ്വാരസേ തേങ്ങാനൈ കാച്ചി ദ്ധാരകൊള്ളുക
ധുകം ചന്ദനം ജാതിപത്രിയും കൽക്കമായിഹ.       ൪൨

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/64&oldid=149697" എന്ന താളിൽനിന്ന് ശേഖരിച്ചത്