ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൮
ജ്യോത്സ്നികാ

ഭ്രാന്തുള്ളതു കടിച്ചീടിൽ ഛൎദ്ദിപ്പിക്ക യഥാബലം
സരിപ്പിച്ചീടിലും കൊള്ളാം കുടിപ്പിക്ക കഷായനീർ.       ൪൩
ഛൎദ്ദിപ്പാനും സരിപ്പാനും മൂഷികന്റെ ചികിത്സയിൽ
ചൊന്നപോലുള്ളതെല്ലാമേ പ്രവൎത്തിപ്പൂ ശുനാം വിഷേ.
നീലീ,കരഞ്ജ,തുളസീ,പിചുമന്ദ,ലോധ്ര,-
ദാൎവ്വീ,യവാഷ, ബൃഹതീദ്വയ,പൎപ്പടാദ്യൈ:
വ്യോഷം,ശിരീഷ,സുരദാൎവ്വ,പി തുല്യഭാഗൈ-
സ്സിദ്ധം പയ: പരിഹരേ ദ്വിഷവിഭ്രമം ച.       ൪൫
കരഞ്ജപത്രവും തോലും വേരും കൊണ്ടു കഷായവും
വെച്ചെടുത്തു കുടിപ്പിപ്പൂ ബുദ്ധിഭ്രമമതുംകെടും.       ൪൬
കരഞ്ജനനീലീമൂലങ്ങൾ കഷായം തേനുമായുടൻ
സേവിച്ചാൽ വിഷവും ഭ്രാന്തും തീൎന്നീടും വിശ്വകദ്രുജം,       ൪൭
ഏവം ക്രോഷ്ടകകാകോളേ ചെയ് വൂ ബുദ്ധിഭ്രംമ ƒപി ച
മന്ത്രയന്ത്രാദികൾ കൊണ്ടും രക്ഷ കല്പിച്ചുകൊള്ളണം.       ൪൮



അ ശ്വ വി ഷ ത്തി ന്നു്




അശ്വദഷ്ടന്നു ദംശത്തിൽ വേദനാ രുധിരസ്രുതി
കണ്മിഴിപ്പാൻ വശക്കേടും സദാ സൎവ്വാംഗ സാദവും.       ൪൯
പാരമുണ്ടായ് വരും പിന്നെ ദാഹവും ഭ്രമവും തഥാ
അമുക്കുരമതും നല്ല വയമ്പും ലോദ്ധ്ര ചൎമ്മവും.       ൫൦
ക്ഷീരേ പേക്ഷിച്ചു സേവിപ്പൂ ലേപനാദിയു മാചരേൽ
വാജിദന്തോത്ഭവക്ഷ്വേളം തൽക്ഷണാദേവ നശ്യതി.       ൫൧


"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/65&oldid=149700" എന്ന താളിൽനിന്ന് ശേഖരിച്ചത്