ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൦
ജ്യോത്സ്നികാ

ചുക്കും തിപ്പലിയും നല്ല കായവും മുളകെന്നിവ. ൬൦
കൂട്ടിക്കൊണ്ട,തരച്ചിട്ടു കുടിപ്പൂ ലേപയേ ച്ച തൽ
മണ്ഡൂകദന്തസഞ്ജാത വിഷ,മെല്ലാ മൊഴിഞ്ഞുപോം. ൬൧



അ ര ണ വി ഷ ത്തി ന്നു്




അരണേടെ വിഷത്തിന്നു മേലെല്ലാം കാശുവട്ടമായ്
പൊടുക്കും കൃഷ്ണമായിട്ടു ചുവന്നിട്ടാകിലും തഥാ. ൬൨
പനിയും നൊമ്പരം പാരമംഗസാദാ,മരോചകം
ശീതം മുഖത്തു ദുൎഗ്ഗന്ധം മലബന്ധവു,മായ് വരും. ൬൩
ദീൎഘവൃന്തമതിൻ തോലും മുരിങ്ങാത്തൊലിയും തഥാ
നെന്മേനിവാകത്തൊലിയും തഥാ നീംബകരഞ്ജയോ:
സൎവ്വാംഗം തേച്ചു സേവിപ്പൂ ധൂപിപ്പൂ ധാരചെയ്തിടു
നീലീമൂലകഷായത്തെ കുടിച്ചീടുകയും ഗുണം. ൬൫
ഉറിതൂക്കിയുടേ വേരും ഗൃഹധൂമവുമായത്
ദുൎവ്വാനീരിലരച്ചിട്ടു സൎവ്വാംഗം തേക്കയും ഗുണം. ൬൬



കൃ ക ലാ സ (ഓന്തു) വി ഷ ത്തി ന്നു്




കൃകലാസവിഷത്തിന്നും ലക്ഷണങ്ങൾ ചികിത്സയും
മിക്കവാറു മതീവണ്ണം കണ്ടുകൊൾവൂ യഥാവലേ. ൬൭



ഗൗെ ളീ വി ഷ ത്തി ന്നു്




ഗൗെളിതന്റെ വിഷത്തിന്നു കക്ഷിരോഗം ചൊറിച്ചിലും

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/67&oldid=149753" എന്ന താളിൽനിന്ന് ശേഖരിച്ചത്