ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമാന്യചികിത്സാ
൬൭

വേലിപ്പരുത്തിതൻപത്രം പുഷ്പവും സമമായിഹ
തന്മൂലമപി ക്ഷീരത്തിൽ ദ്രുതം നാനാവിഷേ പിബേൽ.       
ക്ഷീരത്തി ലമരിമൂലം നിൎമ്മലേ കാഞ്ചികേ ƒപി വാ
കുടിപ്പൂ ലേപനം ചെയ് വൂ നിശ്ശേഷവിഷനാശനം.       
ചെറുചീരയതും നല്ലൊരമരീമൂലവും സമം
പാനലേപാദി ചെയ്തീടിൽ തീൎന്നീടും വിഷമൊക്കെയും.       
വാജിഗന്ധമതും രണ്ടുമഞ്ഞളും ചെറുചീരയും
ക്ഷീരേ തോയേ ƒപി വാ പീത്വാ സദ്യസ്സൎവ്വവിഷം ജയേൽ
കരഞ്ജം നീലികാ നിംബം മൂന്നും തുല്യമതായിഹ
പാനാദൈന്യൎശ്യതി ക്ഷ്വേളം യഥാ പാപം ത്രിമൂർത്തിഭി:
നിശാദ്വയം മേഘനാദം ധൂമവും സമമായിഹ
ലിപ്ത്വാ പീത്വാ ഹരേൽ സൎവ്വം വിഷം സ്ഥാവരജംഗമം.
ശുദ്ധിചെയ്തൊരു പൊങ്കാരം ശീതതോയേ കുടിക്കുക
പുരട്ടി നസ്യവും ചെയ് വൂ ഗരമെല്ലാമൊഴിഞ്ഞുപോം.       ൧൦
അമുക്കുരമതും വ്യോഷം വയമ്പും വാകമൂലവും
നാനാവിഷേ കുടിച്ചീടാം കദളിക്കന്ദനീരതിൽ.       ൧൧
നസ്യത്തിന്നും ഗുണം തന്നെ നേത്രത്തിങ്കലുമാ മിതു്
തൊട്ടുതേച്ചാ ലൊഴിഞ്ഞീടും വിഷവും വീക്കവും ദ്രുതം.       ൧൨
കരളേകമതും ചുക്കും പീഷ്ട്വാ പീത്വാ പ്രലേപയേൽ
മസ്തകേ നാസികായാം ച പത്ഥ്യ മേതദ്വിഷേƒഖിലേ.       ൧൩
തണ്ഡുലീയകമൂലം ച വാജിഗന്ധം ച ഗുല്ഗുലു
ഗൃഹധൂമം ച ഗോമൂത്രേ പായയേൽ ക്ഷ്വേളശാന്തയേ
ചന്ദനം നീലികാമൂലം കൊട്ടവും ചെറുചീരയും
പായയേൽ ലേപയേൽ ക്ഷീരേ നാനാവിഷവിനാശനം.
കായം വാ സൈന്ധവം വാഥ കൂട്ടിക്കൊൾകാൎക്കപത്രവും

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/74&oldid=149713" എന്ന താളിൽനിന്ന് ശേഖരിച്ചത്