ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമാന്യചികിത്സാ
൬൯

വചാ,ശ്വഗന്ധം ത്രികടു വാകമൂലം ച ചന്ദനം
രംഭാകന്ദജലേ പിഷ്ട്വാ വിഷം പാനാദിനാ ഹരേൽ.       ൨൯
വുങ്ങിൻ കുരുവതിൻബീജം ചുക്കും മുളകും തിപ്പലി
വേപ്പിൻതോൽ വിഷവേഗം ച കാളകൂടാപഹം ഭവേൽ
കോശാതകീ വചാ ഹിംഗു ശിരീഷം വ്യോഷ , മെന്നിവ
അൎക്കക്ഷീരേ ƒപി സംപിഷ്ട്വാ പ്യജമൂത്രേ ƒഥവാ പുന:
കണ്ണിൽ താംബൂലനീർതന്നിൽ നസ്യം തുമ്പയുടേ ജലേ
ശ ഗ്രുവല്ക്കരസേ പാനം നിശ്ശേഷവിഷനാശനം.       ൩൨
പൊടിച്ചിക്ഷ്വാകുസൎവ്വാംഗം കായമോടുകലൎന്നത്
നസ്യം ചെയ്താലുണൎന്നീടും വിഷമോഹിതനഞ്ജസാ.       ൩൩
മാതൃഘാതിയുടേ മൂലം കാടിയിൽ വിഷനാശനം
മുയൽച്ചെവിയതും തുമ്പ തുളസീ ശക്രവല്ലിയും.       ൩൪
മാൎജ്ജാരവന്ദിനീപത്രം തഥാ പൂവ്വാങ്കുറുന്തല
ഇവയെല്ലാം സമം കണ്ടു പിഴിഞ്ഞുണ്ടായ നീരതിൽ.       ൩൫
മരിചം തിപ്പലീ ചുക്കു മേലത്തരിയു മെന്നിവ
ചൂൎണ്ണിച്ചു കൂട്ടി നക്കീടിൽ വിഷ മെല്ലാ മൊഴിഞ്ഞു പോം.
വയമ്പും തകരം കൊട്ടം ചന്ദനം പത്മകേസരം
ധുൎദ്ധൂ രബീജവും തുല്യം കാടിതന്നിലരച്ചുടൻ       ൩൭
തൊട്ടു തേച്ചാ, ലുണങ്ങിപ്പോം വിസൎപ്പം ക്ഷ്വേളസംഭവം
നാല്പാമരത്തിൻതോലും മധുകോ,ശീര ,ചന്ദനം.       ൩൮
ദൂൎവ്വാ ച നീലികാമൂലം കാടിതന്നിലരച്ചുടൻ
തൊട്ടു പൂശുകി ,ലോടിപ്പോം വിസൎപ്പം വിഷസംഭവം.
ചന്ദ്രശേഖരമൂലീടെ പത്രവും കായവും സമം
തിരുമ്മീട്ടതിനാൽ മൂക്കും വായുംപൊത്തി യമൎത്തു ടൻ
പിടിച്ചുകൊൾവൂ മുന്നൂഴം കാളകൂടവിനാശനം

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/76&oldid=149715" എന്ന താളിൽനിന്ന് ശേഖരിച്ചത്