ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സൎവ്വമഹാചികിത്സാധികാരം
൭൯

തദസ്ഥിയും മണ്ണുമതൊക്കെ യൊപ്പം
പൊടിച്ചു സൂക്ഷിച്ചൊരു വേണുപാത്രേ
വിഷപ്പെടുന്നേര മരച്ചു കിഞ്ചിൽ
തലോടുകെന്നാലുടനേ വിഷം പോം.       ൨൧

(രണ്ട്)


ചതുരശ്രമതായിട്ടങ്ങരയോളം കഴിയ്ക്കണം
അതിൽ കാഞ്ഞിരവൃക്ഷത്തിൻ തോലും പത്രങ്ങളും സമം.
ഇടിച്ചിട്ടു നികത്തീട്ടു മണ്ണുകൊണ്ടാശു മൂടുക
തൽപക്വങ്ങൾ പിഴിഞ്ഞുള്ള രസം മൎദ്ദിച്ചുകൊണ്ടതു്.
മീതേ പകൎന്നു ദിവസ,മേഴു ചെന്നാൽ ശുഭേ ദിനേ
വെളുത്ത വേളതൻ ബീജം നട്ടുകൊണ്ടു നനയ്ക്കുക.       ൨൪
നാലുകോണത്തു മോരോരോ കാഞ്ഞിരക്കുറ്റി യിട്ടുടൻ
കോടിനൂൽകൊണ്ടു ചുറ്റേണം ദൎഭകൊണ്ടും യഥാക്രമം.
ദിനം തോറുമതൎച്ചിപ്പൂ ജപിപ്പൂ ജലവും പുന:
ദീപവും വച്ചുകൊള്ളേണം സന്ധ്യയിങ്കൽ ദിനംപ്രതി       ൨൬
പൂവും കായും നിറച്ചായാലാതിന്നധികവീൎയ്യവും
ജീവനും കൂടെയുണ്ടായീതെന്നും ചിന്തിച്ചുകൊള്ളുക.       ൨൭
ഏകഭോജനവും ചെയ്തു ശുദ്ധമായി ദ്ദിനത്രയം
നാലാം ദിവസമുത്ഥായ പുഷ്പം തണ്ഡുഖമെന്നിവ,       ൨൮
അൎച്ചി,ച്ചതു വലം വച്ചു കൂപ്പിനിന്നു ജപിച്ചുടൻ
പൊരിച്ചെടുത്തി,ട്ടതിനാൽ പ്രയോഗം പലതുണ്ടിഹ       ൨൯
അരച്ചു ഗുളികീകൃത്യ സമൂലം തുളസീജലേ
കന്നിപ്രമാണം സേവിപ്പൂ നിശ്ശേഷവിഷനാശനം       ൩൦
രോമകൂപേഷൂ സൎവ്വാഗം ചോര കാങ്കി ലതിന്നിഹ
എരുമച്ചാണകനീരിൽ സമൂലം കണ്ടരച്ചതു്       ൩൧

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/86&oldid=149729" എന്ന താളിൽനിന്ന് ശേഖരിച്ചത്