ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സൎവ്വമഹാചികിത്സാധികാരം
൮൫

അവർക്കു താതൻ വരുണൻ ദേഹവൎണ്ണം വെളുത്തുമാം
തയോ:ഫണങ്ങൾ മുന്നൂറീ,തവറ്റിൽ സ്വസ്തികാംങ്കവും
എട്ടുപേൎക്കും സുതന്മാരങ്ങഞ്ഞറീതുളവായി പോൽ
അജരാമരണാസ്സൎവ്വേ താതതുല്യാ ഭുജംഗമാ:       ൧൧
അവൎക്കും മക്കളുണ്ടായീ സംഖ്യ കൂടാതെ പാമ്പുകൾ
മിക്കതും കൊന്നു ഭക്ഷിച്ചാൻ വൈനതേയൻ മഹാബലൻ
അനന്തൻ വിഷ്ണുവെ ച്ചെന്നു സേവിച്ചാൻ ക്ഷീരസാഗരേ
തഥാ വാസുകി ചെന്നിട്ടു ശങ്കരം ശരണം യയൗെ       ൧൩
ഇന്ദ്രനെ ച്ചെന്നു സേവിച്ചാൻ തക്ഷകൻ താനുമങ്ങിനെ
ശേഷിച്ചവർ ഭയപ്പെട്ടു നാനാദേശാന്തരങ്ങളിൽ       ൧൪
പുക്കൊളിച്ചു വസിച്ചീടുന്നുണ്ടു പോലിന്നു,മങ്ങിനെ
പാരാവാരോദരേ ശൈലകന്ദരേ ബലിമന്ദിരേ       ൧൫
ഇന്ദ്രാലയേ ച ഭ്രമൗെ ച വസിച്ചീടുന്നു ഭോഗികൾ
മുക് വൻ,മണ്ഡലി,രാജീല, മിവർ ഭ്രമൗെ വസിച്ചവർ
വേന്തിരന്മാരുമുണ്ടായീ തവറ്റിൽ സ്സങ്കരങ്ങളായ്
മുക്ഖന്മാരിരുപത്താറു ജാതി മണ്ഡലി ഷോഡശ       ൨൭
രാജിലം പതിമുന്നുണ്ടു മൂവേഴു,ണ്ട,ങ്ങു, വേന്തിരൻ
കൎക്കടാദിത്രിമാസത്തിലുണ്ടാം സൎപ്പിക്കു ഗൎഭവും       ൨൮
നാലുമാസം തികഞ്ഞീടുംനേരം മുട്ടയിടും ക്രമാൽ
ഏഴേഴു മുട്ട മുന്നേടത്തിരുപത്തൊന്നതങ്ങിനെ       ൧൯
ചുകന്നും പീതമായിട്ടും മിശ്രമായിട്ടു,മാമത്
ചുകന്നതെല്ലാം സ്ത്രീലിംഗം പുരുഷൻ പീതമായതു്       ൨൦
മിശ്രമായിട്ടിരിയ്ക്കുന്നതെല്ലാം ജാതി നപുംസകം
അവിടെ ക്കാത്തു നിന്നീടും മുട്ടയിട്ടൊരു പാമ്പുതാൻ       ൨൧

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/92&oldid=149739" എന്ന താളിൽനിന്ന് ശേഖരിച്ചത്