ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൬
ജ്യോത്സ്നികാ.

പതിനഞ്ചുദിനം ചെന്നാലണ്ഡം പൊട്ടി ശ്ശിശുക്കളാം
നീലമഞ്ചംഗുലം ദേഹം ചുകന്നു തല കൃഷ്ണമാം
താൻതന്നെയെല്ലാം തിന്നീടും മൂന്നിനെ ത്തിൻകയില്ല പോൽ
എന്നതിൽ സ്രീയതാമൊന്നു പുരുഷൻ പിന്നെ മറ്റതു്
നപുംസക, മതായിട്ടു മൂന്നിലൊന്നുവരും ദൃഢം
ഏഴു രാത്രി കഴിഞ്ഞാലീ മൂന്നും കണ്ണു മിഴിച്ചിടും       ൨൪
പിന്നെപഞ്ച ദിനം ചെന്നാൽ സുബോധമുളവായ് വരും
തടാ സൂൎയ്യനെ നോക്കീട്ടു ഭജിക്കും ദൃഢമായവർ       ൨൫
ഏവം വിംശതിനാൾ ചെന്നാൽ പല്ലു,മുപ്പത്തുരണ്ടു,ളാം
നാലുണ്ടതിൽ വിഷപ്പല്ലു വാമദക്ഷിണപാൎശ്വാഗാ:       ൨൬
'കരാളീ' 'മകരീ' 'കാളരാത്രീ' ച 'യമദൂതികാ'
ഇച്ചൊന്ന നാലുപല്ലിന്നും വിഷവൃദ്ധി യഥാക്രമം       ൨൭
ഒരുമാസേന സിദ്ധിക്കും , പിന്നെ മാതാവു പോംവഴി
സഞ്ചരിക്കും സദാകാലം തള്ളയെപ്പിരിയും പുന:       ൨൮
ആറുമാസം കഴിഞ്ഞീടിൽ തോൽ കിഴിക്കും ക്രമാൽ പുന:
കൈമളം നീളമുണ്ടാകും വത്സരാൎദ്ധേന പാമ്പുകൾ       ൨൯
ഇച്ചൊന്ന കാലത്തല്ലാതെ ജനിക്കും വേന്തിരാഹികൾ
മൂക്ഖാദിമൂന്നു പാമ്പിന്നും വാതപിത്തകഫ ക്രമം       ൩൦
ദോഷം മിശ്രമതായീടും വേന്തിരാഹിക്കു,തൊക്കവേ
ഫണവും വേഗവും പാരമുണ്ടാം ദൎവ്വീകരാഹിനാം       ൩൧
നീളം ചുരുങ്ങി മേലെല്ലാം മണ്ഡലാകാരരേഖയും
ശീഘ്രം ഗമിച്ചുകൂടാതെ കാണാം മണ്ഡലിജാതിയെ       ൩൨
നീളത്തിലും വിലങ്ങത്തും ബഹുരേഖകൾ പൂണ്ടുടൻ
സ്നേഹം പിരണ്ടപോലാകും രാജിലങ്ങളതൊക്കെയും.       ൩൩
പാമ്പിന്നിരുപുറം കൂടി പ്പാദമുണ്ടി,രുപത്തുനാൽ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/93&oldid=149740" എന്ന താളിൽനിന്ന് ശേഖരിച്ചത്