ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സൎപ്പലക്ഷണാദ്യധികാരം
൮൭

അത്യന്തം ചെറുതായുളളു കാണുവാൻ പണിയേറ്റവും
നേത്രങ്ങൾകൊണ്ടുശബ്ദത്തെഗ്രഹിക്കുംകൎണ്ണമില്ലപോൽ
ജീഹ്വാഗ്രം രണ്ടതാം പാമ്പിന്നൊക്കയ്യും കോപവും ബഹു
ഇടിയും മയിലും പൂച്ച പന്നി ചെന്നായ കീരിയും
തഥാ ശ്യേന,ചകോരാ,ദിയൊന്നും കൊന്നില്ല യെങ്കിലോ
നൂറ്റെട്ടുവത്സരം പിന്നെയൊരുപന്തണ്ടുവൎഷവും
ജീവിച്ചിരിക്കും സൎപ്പങ്ങളൊക്കെയും ധരണീതലേ.       ൩൭

ഇതി ജോത്സ്നികാചിത്സായാം


നാഗോല്പത്തിക്രമാധികാര:.




സൎപ്പലക്ഷണാദ്യധികാരം.



ശേഷാദൃഷ്ടഭുജംഗാനാം പ്രവക്ഷ്യേ ദേഹലക്ഷണം
സഞ്ചാരസമയം ചൈഷാം നിവാസസ്ഥല,മപ്യഥ.       
അനന്തന്നു ശിരസ്സിങ്കൽ കണ്ണിലും വിന്ദു,വുണ്ടിഹ
സ്തബ്ധങ്ങളാകും നേത്രങ്ങളിവണ്ണം ലക്ഷണങ്ങളാം.       
വാസുകിക്കു, ത്തമാംഗത്തിൽ സ്വസ്തികം പോലെ രേഖയും
ഇടത്തേ ഭാഗമേ കൂടെ വീക്ഷണങ്ങളും മായ് വരും.       
തക്ഷകാഹി വലത്തുടെ കടാക്ഷിക്കും മുഹുൎമ്മുഹു:
അവന്നു വേഗവും പാരം മൂൎദ്ധാവിൽ പഞ്ച വിന്ദവും.       
ശുലരേഖ ശിരസ്സിങ്കലുരസ്യ,ദ്ധേന്ദുേരേഖയും
കണ്ഠേ രേഖ സദാ യാനമപി കാൎക്കാോടകന്നിഹ.       
പുച്ശമേറ്റമിളക്കീടും പത്മനാം ഫണിനായകൻ
അവന്നു മസ്തകത്തിങ്കൽ പത്മം പോലുളള രേഖയും.       

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/94&oldid=149741" എന്ന താളിൽനിന്ന് ശേഖരിച്ചത്