ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൮
ജ്യോത്സ്നികാ

നിമേഷവും സദാകാലം കണ്ഠത്തിൽ മൂന്നു രേഖയും
ഇന്ദീവരാങ്കവും മൂൎദ്ധിനി മഹാപത്മന്നു ലക്ഷണം.       
ശംഖപാലന്നു മൂൎദ്ധാവിൽ ശംഖുപോലുള്ള രേഖയും
ഭീഷണാകാരമായുള്ള നോക്കു,മുണ്ടാം പുന: പുന:       
നിശ്വാസോച്ഛ്വാസശബ്ഗങ്ങൾ പാരമാം ഗുളികന്നിഹ
തത്തജ്ജാതിയിലുള്ളോൎക്കു മീവണ്ണംതന്നെ ലക്ഷണം.       
പൂൎവ്വാഹ്നേസഞ്ചരിച്ചീടും വിപ്രസൎപ്പങ്ങളൊക്കെയും
ഭക്ഷിക്കും വായുവെത്തന്നെ ചൊല്ലാം വാഴുന്ന ദേശവും.       ൧൦
നിധിനിക്ഷേപധാന്യാദി സംഗ്രഹിക്കുന്ന ശാലയിൽ
പൎവ്വതേഷു വനോഷ്വവ സന്തതം ച വസന്തി തേ       ൧൧
രാജസൎപ്പങ്ങൾ മദ്ധ്യാഹ്നേ സഞ്ചരിക്കും ഭയം വിനാ
അവൎക്കു ഭക്ഷണത്തിന്നു മൂഷികന്മാരുമായ് വരും       ൧൨
പ്രാകാരങ്ങളിലും തദ്വൽ പുണ്യവൃക്ഷങ്ങൾ തന്നിലും
വസിക്കും രാജസൎപ്പങ്ങൾ പത്മഷണ്ഡാദിയിങ്കലും.       ൧൩
തഥാ സായാഹ്നകാലത്തു ചരിക്കും വൈശ്യജാതികൾ
ഭക്ഷണത്തിന്നു മണ്ഡൂകമാകുമിച്ചൊന്നവർക്കിഹ.       ൧൪
തെരുവീഥിയിലും നാനാ ഭൂരുഹങ്ങളിലും പുന:
പുരമുറ്റത്ത,ടുത്തേടം,കൂടെ വാഴും സദൈവ തേ       ൧൫
ശ്രൂദ്രാദികൾക്കു സഞ്ചാരം രാത്രിയിങ്ക,ലതായ് വരും
ലഭിച്ചതെല്ലാം ഭക്ഷിക്കും വാണീടും ജലസന്നിധൗെ.       ൧൬
യജ്ഞാലയേ പശുഗൃഹേ ജീൎണ്ണകൂപേ ചതുഷ്പഥേ
കണ്ടകാഢ്യദ്രുമേഷ്വേവ ദ്വീപേഷു ച വസന്തി തേ.       ൧൭
മണവും മാൎദ്ദവം പാരമുള്ള പുഷ്പങ്ങളൊക്കെയും
ഭക്ഷിക്കും ബ്രാഹ്മണന്മാരാം സൎപ്പജാതികളൊക്കവേ.       ൧൮
തഥാ ഭൂപാലനാഗങ്ങൾ ഭുജിക്കുന്നവ ചൊല്ലുവാൻ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/95&oldid=149743" എന്ന താളിൽനിന്ന് ശേഖരിച്ചത്