ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സൎപ്പലക്ഷണാദ്യധികാരം
൮൯

ക്ഷീരം തുഷാരതോയാദി സ്വാദുദ്രവ്യങ്ങളാമില്ല       ൧൯
ഊരവ്യോരഗമെല്ലാമേ ഭക്ഷിക്കും ലവണാമിഷം
ഭേകാദി മുമ്പേ ചൊന്നുള്ള തവയും കണ്ടുകൊള്ളുക.{{കട്ടി-ശ്ലോ|൨൦]}
ശുദ്രജാതികളായീടും പന്നഗന്മാൎക്കൊരിക്കലും
ഭക്ഷണദ്രവ്യകൃത്യങ്ങളില്ല പോൽ ചൊല്ലുവാനിഹ.       ൨൧
സഭായാം ദോഷഗ്രഹേ ച ക്ഷോത്ര ശൂന്യഗ്രഹേ തഥാ
പലാശാശ്വത്ഥവൃക്ഷോഷു വസന്തി ദ്വിജപന്നഗാ:       ൨൨
കഡ്യാദൗെ ട രഥത്തിന്മേ,ലത്തി,യാൽ,പുളിതന്നിലും
ശിംശപാ,ൎജ്ജുന,വൃക്ഷേഷു വസന്തേവ്യ നൃപോരഗാ:       ൨൩
മുരുക്കു,മിലവും,മറ്റും കണ്ടകാഢ്യദ്രുമങ്ങളിൽ
ജലകൂപത്തിലും കൂടെ വാണീടും വൈശ്യജാതികൾ.       ൨൪
സൎവത്ര മേവും ശൂദ്രന്മാരായ സൎപ്പങ്ങളൊക്കെയും
വന്മീകത്തിലതെല്ലാരും വാണീടും സൎപ്പജാതികൾ.       ൨൫
പുത്തൻമഴ വരും കാലം മൃദ് ഗന്ധാനുഭവവാശയാ
സഞ്ചരിക്കും സദാകാലം സൎവ്വേ സൎവ്വത്ര ഭോഗിന:       ൨൬
ഊൎദ്ധ്വലോകത്തു നോക്കീടും വിപ്രസൎപ്പങ്ങളൊക്കെയും
നേരേ നോക്കും രാജസൎപ്പം രണ്ടുഭാഗത്തു വൈശ്യനും       ൨൭
കീഴ്പോട്ടു ഭൂമിയേ നോക്കിയാടീടും ശുദ്രജാതികൾ
തങ്ങൾ തങ്ങൾ വസിക്കുന്ന ദേശത്തിങ്ക ,ന്നതൊക്കെയും.
സഞ്ചരിക്കുന്ന നേരത്തും കടിച്ചീടും ഭുജംഗമം
കാലദേശങ്ങൾ ചിന്തിച്ചു ജാതിയേ നിശ്ചയിക്കണം
പന്നഗങ്ങൾ കടിച്ചീടാൻ കാരണം പലതുണ്ടിഹ
ഭീതികൊണ്ടും കടിച്ചീടും മദംകൊണ്ടും തഥൈവ ച.       ൨൯
വിശപ്പും ദാഹവും പാരം പെരുത്താലും കടിച്ചിടും
പുത്രനാശം വരുത്തീടുമെന്നോൎത്തും മുട്ടയിട്ടനാൾ.       ൩൧
കടിക്കും പിന്നതല്ലാതെ സ്പൎശിച്ചാലും കടിച്ചിടും
ഭക്ഷണദ്രവ്യമെന്നോൎത്തു ദംശിച്ചീടും ഭുജംഗമം       ൩൨

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/96&oldid=149744" എന്ന താളിൽനിന്ന് ശേഖരിച്ചത്