ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാരമ്പൎയ്യാധികാരം
൯൧

ദക്ഷപ്രജാപതിക്കായി ക്കൊടുത്താ,നവനും പുന:
അശ്വിനീദേവകൾക്കൊക്കെ പ്പഠിപ്പിച്ചിതു സാദരം       
പുരുഹൂതനു , മവ്വണ്ണ മവരോടു ഗ്രഹിച്ചിതു്
അവനാൽ ദത്തമായ് വന്നി തത്രിപുത്രാദികൾക്കിഹ       
അത്രിമാമുനിപുത്രന്മാരാദിയായ മഹത്തുക്കൾ
മറ്റുള്ള മുനിമാൎക്കെല്ലാം ദ്വിജന്മാൎക്കും കൊടുത്തിതു്       
അവരോടു ഗ്രഹിച്ചിട്ടും പലരുണ്ടായി ഭൂമിയിൽ
പാരംപൎയ്യ, മതീവണ്ണം നിറഞ്ഞൂ ധരണീതലേ       
തത്ര കാശ്യപഗോത്രത്തിൽ സംഭവിച്ച ഗുരുൎമ്മമ

  • 'ശ്രീഗിരീശപുരീശസ്യ' പൂജായാം തൽപര: സ വൈ       


യസ്യ വാഗമൃതേനൈവ വിഷാവിഷ്ട: സുഖീ ഭവേൽ
താദൃശസ്യ ഗുരോരാസീദാത്മജ: സ്വാത്മ സന്നിഭ:       
താവുഭൗെ വാസുദേവാഖ്യൗെ വാസുദേവശിവപ്രിയൗെ
സ്വകൎമ്മണാ ച തപസാ ദ്യോതമാനൗെ ദ്വിജോത്തമൗെ
കാശ്യപാന്വയവീൎയ്യാച്ച സംപ്രദായബലേന ച
വിഷസംഹരണേ ദക്ഷാ വേതൗെ ഭൂസുരസത്തമൗെ       
താഭ്യാം ഗുരുഭ്യാ , മാജ്ഞപ്ത: കൃപയാ വൈദ്യകൎമ്മണി
വിശേഷാ , ന്മാതുലേനാ പി നിയുക്തോഹംസയോഗിനാ.
തേഷാം കൃപാബലാവാപ്ത വൈദ്യലേശേന നിൎമ്മിതാ
"നാരായണേന' ഭാഷേ ƒ യം ചികിത്സാ 'ജ്യോത്സ്നികാ' ഭിധാ.
ആചായ്യകരുണാപൂൎണ്ണ സുധാഭാനു , വതെപ്പൊഴും
ആധാരമായ് ഭവിക്കേണം മദുക്തജ്യോത്സ്നികയ്ക്കിഹ.       ൧൨
സാധുക്ക , ളിതിലേതാനും പിഴയുണ്ടെങ്കിലൊക്കെയും
പാലിൽ കീലാലവിന്ദുക്ക ളെന്നപോലോൎത്തുകൊള്ളുവിൻ.
കല്യാണമായ വാക്യത്തിലകല്യാണ,മിരിക്കലും
---
തൃശ്ശിവപേരൂർ വടക്കുംനാഥന്റെ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/98&oldid=149748" എന്ന താളിൽനിന്ന് ശേഖരിച്ചത്