ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംസർഗ്ഗം ൭

വേട്ടക്കാരനിറങ്ങിവന്നഥമരച്ചോട്ടിൽക്കിടക്കുംകിളി കൂട്ടങ്കൊന്നതെടുത്തുമണ്ടിയുടനേമുൻകൂട്ടരായ്ക്കൂടിതേ ദുഷ്ടൻദൈവവശാൽക്കൊഴിഞ്ഞെലകളിൽച്ചേർന്നാനിറത്തിൽപ്പെടും കഷ്ടപ്പെട്ടെഴുമെന്നെയാഭ്രമളയിൽക്കണ്ടില്ലവല്ലങ്കിലും ൩൭

ദൂരത്താബ്ബഹുദുഷ്ടമൂർത്തിമാവായ്പോയപ്പൊഴെന്നുള്ളിലൊ- ട്ടാരംഭിച്ചിതുജീവനിൽകൊതിയഹോദാഹംപൊറാഞ്ഞിട്ടുടൻ ചാരേപമ്പവരെപ്പറക്കുവതിനുങ്കൂടിപ്പടിക്കായ്ക്കയാൽ നേരേകാൽനടയായ്പതുക്കെയവിടയ്ക്കെത്താൻപുറപ്പെട്ടുഞാൻ ൩൮

എന്നിട്ടുംവളരെക്കുഴങ്ങിവെയിലിൻചൂടേറ്റിതാപിന്നെയും വന്നിട്ടുണ്ടവനെന്നടിക്കടിഭയപ്പെട്ടോർത്തുഴന്നങ്ങനേ നിന്നിട്ടച്ഛനെയോർത്തുകേണുവിഷമംപ്രാണൻകഴുത്തോളമാ- യൊന്നിട്ടെൻതലചുറ്റിയങ്ങുവഴിയിൽക്ഷീണത്തിനാൽവീണുഞാൻ

ഏവർക്കുംസങ്കടംതീർത്തരുളുമൊരുതപ- ശ്ശാലിജാബാലിയെന്നും മേവുംപുണ്യാശ്രമംപമ്പയൊടധികമക- ന്നുള്ളഭാഗത്തിലല്ല ഏവംഞാൻവീണുമോഹിച്ചളവുപതിവിലാ പ്പമ്പയിങ്കൽക്കുളിപ്പാൻ പോവുംഹാരീതനെന്നാമുനിയുടയമഹൻ ഹന്തകണ്ടെത്തിയെന്നേ ൪൦

കഷ്ടംകൂടതിൽനിന്നുദുഷ്ടനെവനോതാഴത്തുവീഴിച്ചൊരീ ക്കുട്ടിത്തത്തകുഴങ്ങിടുന്നുപരമെന്നെന്നേയെടുത്തിട്ടവൻ ഒട്ടൊട്ടംബുകണങ്ങൾതന്നുടനുടൻവീശിശ്രമാതീർത്തുതാൻ മുട്ടാതാഹ്നികവുംകഴിച്ചുകനിവോടെത്തിച്ചുതാതാശ്രഃമ ൪൧

ക്ഷീണന്തീർന്നുതെളിഞ്ഞവാറുശൂഭമാംഹാരീതതാതാസ്പദം കാണുന്നേരമെനിക്കുജീവനിലുറപ്പായ്പന്നിതത്യാഗ്രഹം 'കിട്ടീകൂടിനുതാഴെവീണൊരുകിളിക്കുഞ്ഞൊന്നി'തെന്നച്ഛനേ ക്കാട്ടീതൻകരതാരിനുള്ളിലമരുന്നെന്നേയുമന്നാദ്വിജൻ ൪൨

പിന്നെക്കണ്ടേൻതപസ്സേറിനകനിവിയലും മാമുനിശ്രേഷ്ഠർചൂഴെ ദ്ധന്ന്യശ്രീപൂണ്ടജാബാലിയെമഹിമയെഴും

ബ്രഹ്മനെപ്പോലെമുന്നിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/10&oldid=161559" എന്ന താളിൽനിന്ന് ശേഖരിച്ചത്